08:15pm 26 August 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ജനുവരി 20 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ
19/01/2025  11:57 PM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ജനുവരി 20 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉദ്യോഗ സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. 

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പ്രമോഷനുവേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ മേലുദ്യോഗസ്‌ഥരില്‍ നിന്നും അനുകൂല നീക്കുപോക്കുണ്ടാകും. മക്കള്‍ക്ക്‌ പ്രശസ്‌തി.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കര്‍മ്മപുഷ്‌ടിക്ക്‌ അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. ബിസിനസ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സാമ്പത്തിക നേട്ടം ഉണ്ടാകും. വിദേശത്ത്‌ ജോലി ചെയ്യുന്നവര്‍ക്ക്‌ ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാഹസിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണം. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കൂടുതല്‍ ജോലിഭാരം കൊണ്ട്‌ മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. സമൂഹത്തില്‍ മാന്യസ്‌ഥാനം കൈവരിക്കും. സന്താനങ്ങള്‍ക്ക്‌ തൊഴില്‍ലബ്‌ധി ഉണ്ടാകാനിടയുണ്ട്‌.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പിതൃസ്വത്ത്‌ സംബന്ധമായി തര്‍ക്കത്തിന്‌ സാധ്യത. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക്‌ അനുകൂല സമയം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വ്യാപാര സ്‌ഥാപനങ്ങളില്‍ നിന്നും പണം നഷ്‌ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. അധികച്ചെലവുകള്‍ മുഖേന കടം വാങ്ങേണ്ട അവസ്‌ഥ ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കും. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം. സഹോദരങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. വകുപ്പുതല പരീക്ഷകളില്‍ ഉന്നതവിജയം കരസ്‌ഥമാക്കും. നിശ്‌ചയിച്ച വിവാഹം നിസാര കാര്യങ്ങളാല്‍ മുടങ്ങുവാന്‍ സാദ്ധ്യത. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉദ്ദേശിക്കുന്ന പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. കുടുംബസ്വത്ത്‌ സംബന്ധമായി കോടതിയെ അഭയം പ്രാപിക്കും. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിദേശത്ത്‌ ജോലി ചെയ്യുന്നവര്‍ക്ക്‌ തൊഴില്‍ അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും. മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img