08:40pm 25 October 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ജനുവരി 16 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
16/01/2025  12:14 AM IST
WEB DESK
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ജനുവരി 16 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ലഭിക്കില്ലെന്നു വിചാരിച്ച പല സാധനങ്ങളും കൈവശം വന്നുചേരും. അവിചാരിതമായി പല നേട്ടങ്ങളും കൈവരും. മാതാവിന്‍റെ ആരോഗ്യം ഉത്തമം. 


ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഔദ്യോഗിക രംഗം മെച്ചപ്പെടും. പ്രയാസങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാമെങ്കിലും പുതിയ ജോലികിട്ടും. രോഗങ്ങള്‍ ശമിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പൂര്‍വ്വ വൈരാഗ്യം വെടിഞ്ഞ് മറ്റുള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മുന്‍‌കൈയെടുക്കും. വിവാഹം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനാവശ്യമായ ചിന്ത മനസ്സിനെ അലട്ടിയേക്കാം. തൊഴിലുമായി ബന്ധപ്പെട്ട അലച്ചില്‍ ആരോഗ്യത്തെ ബാധിച്ചേക്കും. വിദേശത്തു നിന്ന്‌ ധാരാളം സഹായം ലഭിക്കാന്‍ അവസരമുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഔദ്യോഗിക രംഗം മെച്ചപ്പെടും. പ്രയാസങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാമെങ്കിലും പുതിയ ജോലികിട്ടും. രോഗങ്ങള്‍ ശമിക്കും. ബന്ധുക്കളുടെ സഹകരണമുണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ദാമ്പത്യ ബന്ധം വിജയിക്കും. സാമ്പത്തികമായി ഈ ആഴ്ച അത്ര നന്നല്ല എന്നാല്‍ ഈ ആഴ്ച മന: സമാധാനം ലഭിക്കും. തുടങ്ങിവച്ച ഏതുകാര്യവും ഈ ആഴ്ച പൂര്‍ത്തിയാക്കും. 

 


തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കലാലയത്തിലെ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധ്യത. ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാവാന്‍ സമയം അനുകൂലമാണ്‌. വ്യാപാരത്തില്‍ ഉത്തമ നില. 


വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
യാത്രകള്‍ കഴിവതും കുറയ്ക്കുനത് ഉചിതം. ഭൂമി സംബന്ധിച്ചുള്ള വഴക്കുകള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാപാരത്തില്‍ മാന്ദ്യത ഉണ്ടായേക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാന്‍ സാധ്യത. പണമിടപാടുകളില്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്‌ ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ബന്ധുക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മ ഇല്ലാതാവാന്‍ സാധ്യത. വ്യാപാരത്തിലും കൃഷിയിലും പൊതുവേ മെച്ചമുണ്ടാകുന്നതാണ്‌. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഊഹാപോഹങ്ങളില്‍ വിശ്വസിക്കാതിരിക്കുക ഉത്തമം. ഏവരോടും മിതമായ സംഭാഷണത്തിലൂടെ മാത്രമേ ഇടപെടാവു. ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. 


മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സഹോദരങ്ങളാല്‍ സഹായം ലഭിക്കും. ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാകാതെ സൂക്ഷിക്കുക. ഈ ആഴ്ച പൊതുവേ മെച്ചമായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img