
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വാഹന ലാഭം, ധനലാഭം എന്നിവയ്ക്ക് സാധ്യത ഏറും. സന്താനങ്ങളുടെ ഭാവിക്ക് വേണ്ടി പല കാര്യങ്ങളിലും ദൃഢമായ തീരുമാനങ്ങളെടുക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
രാഷ്ട്രീയമേഖലയില്‍ വര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. വാഹനം സ്വന്തമാക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അംഗീകാരം. ഉദ്യോഗക്കയറ്റം ലഭിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആരോഗ്യം മധ്യമം. മാതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധിക്കുക. പുതിയ സുഹൃത്തുക്കളുമായി പരിചയപ്പെടാന്‍ ഇടവരും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിദേശയാത്രയിലെ തടസ്സംമാറും. ദാമ്പത്യകലഹം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. അനാവശ്യമായ വിവാദം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. മാതാപിതാക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാദ്ധ്യത. ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും ഫലമുണ്ടാവും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സഹോദരീ സഹോദര സഹായം ലഭിക്കും ജോലി സ്ഥലത്ത് സഹകരണ മനോഭാവത്തോടെ പെരുമാറുക. ഉന്നതരുടെ പ്രശംസയ്ക്ക് പാത്രമാവും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സഹോദരങ്ങളില്‍നിന്ന് സഹായം. അവിചാരിതമായ സാമ്പത്തിക നേട്ടം. വിദ്യാസംബന്ധമായ തടസ്സംമാറും. പരീക്ഷയില്‍ വിജയം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കടബാദ്ധ്യതകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. മാധ്യമരംഗത്തുള്ളവര്‍ക്ക് അംഗീകാരം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മുന്‍കാലപ്രവൃത്തികള്‍ ഗുണകരമാകും. സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരം. സഹോദരങ്ങളില്‍ നിന്ന് ധനസഹായം. രോഗങ്ങള്‍ ശല്യപ്പെടുത്തും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മാതാപിതാക്കള്‍ക്ക് സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസരംഗത്ത് നേട്ടം. പരീക്ഷകളില്‍ വിജയം. വാതരോഗത്തില്‍നിന്ന് ആശ്വാസം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രൊമോഷന്‍ പ്രതീക്ഷിക്കാം. നീതിന്യായ മേഖലയിലുള്ളവര്‍ക്ക് അപമാനസാദ്ധ്യത. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം നേരിടും. ദാമ്പത്യജീവിതം ഭദ്രം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. മാതൃസ്വത്ത് ലഭിക്കും. ഇന്‍ഷ്വറന്‍സ് ധനം ലഭിക്കും. രാഷ്ട്രീയരംഗത്ത് ഗുണം.











