12:17pm 13 September 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ജനുവരി 09 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
09/01/2025  12:13 AM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ജനുവരി 09 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പുതിയ കരാറുകളിലും ഉടമ്പടികളിലും ഏര്‍പ്പെടാന്‍ അവസരമുണ്ടാകും. സംശയങ്ങള്‍ പലതും ദൂരീകരിക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും.


ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സാമൂഹിക സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായേക്കും. വിദേശ യാത്രകള്‍ക്ക്‌ സാധ്യത. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പല രംഗങ്ങളിലും അസൂയാവഹമായ പുരോഗതി.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഏതുകാര്യത്തിലും അതീവ ജാഗ്രത ഉണ്ടായിരിക്കണം. പ്രധാനപ്പെട്ട പല രേഖകളും കളവുപോകാന്‍ സാധ്യതയുണ്ട്‌. പൊതുപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവര്‍ക്ക്‌ പൊതുവേ നല്ല സമയമല്ല.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പാരമ്പര്യ രോഗങ്ങള്‍ ശല്യമായേക്കും. രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത്‌ ശ്രദ്ധിക്കണം. വൈദ്യുതാഘാതം ഏല്‍ക്കാന്‍ സാധ്യത. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കൂട്ടു കച്ചവടത്തിലെ പങ്കാളികളുമായി തര്‍ക്കങ്ങള്‍ക്ക് സാധ്യത. അതിഥികളുടെ സന്ദര്‍ശനം ഉണ്ടായേക്കും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട ജീവിതം സാധ്യമാവും.


കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആരോഗ്യം മധ്യമം. ചികിത്സകളുമായി ബന്ധപ്പെട്ട്‌ പണം ചെലവഴിക്കേണ്ടിവരും. സഹോദരരും ബന്ധുക്കളും സഹായിക്കും ഏവരുമായും സഹകരിച്ചു പോവുക നന്ന്‌.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പരമ്പരാഗത സ്വത്തു ലഭിക്കാന്‍ സധ്യത കാണുന്നു. മാതാവിന്‍റെ ബന്ധുക്കളുമായി അകല്‍ച്ചയ്ക്ക്‌ സാധ്യത. ആരെയും അമിതമായി വിശ്വസിക്കാതിരിക്കുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഉല്ലാസയാത്ര പോകാന്‍ സാധ്യത. ജോലി സംബന്ധമായി യാത്രകള്‍ ധാരാളമായി ഉണ്ടാകാം. സര്‍ക്കാര്‍ കാര്യങ്ങള്‍ അനുകൂലമായ നിലയിലാവും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഗുരുജനങ്ങളുടെ പ്രീതി നേടും. വൈദ്യശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയം. ആരോഗ്യം ഉത്തമം. അശ്രദ്ധ അപകടം വരുത്തിവയ്ക്കാന്‍ ഇടവരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തികമായി പല നേട്ടങ്ങളും ഉണ്ടാകും. ആരോഗ്യം പൊതുവേ മെച്ചം. തൊഴില്‍ രംഗത്ത് ഉണ്ടായിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാവും. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സന്തോഷം ഉണ്ടാക്കുന്ന പല സംഭവങ്ങളും ഉണ്ടാകും. ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉദ്വേഗം നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് ആശ്വാസം ലഭിക്കും. ആരോഗ്യം പൊതുവേ മെച്ചമാവും. സാമ്പത്തികമായി പൊതുവേ നല്ല സമയം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img