
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. രാഷ്ട്രീയക്കാര്‍ ബഹുമാനിക്കപ്പെടും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
എല്ലാവരുടെയും വിശ്വാസം നേടും. പ്രതീക്ഷകൾക്ക് അനുസൃതമായി ജോലി നിലനിർത്തുക. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പരിശ്രമത്തിനുള്ള ഫലം കിട്ടിത്തുടങ്ങും. ശത്രുക്കളുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരോടും നയത്തോടെ പെരുമാറുക. മുന്‍കോപം ഉപേക്ഷിക്കണം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിഷമം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. യാത്രാവേളയില്‍ അപകട സാധ്യത കാണുന്നതിനാല്‍ വളരെ ശ്രദ്ധിക്കുക. സന്താനങ്ങള്‍ക്ക് രോഗസാധുത കാണുന്നു.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍ ലഭിക്കുന്നതിനുള്ള തടസ്സം മാറും. സംഭാഷണം ശത്രുക്കളെ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പല തടസ്സത്തിനും സാധ്യത കാണുന്നു. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധിക ചെലവുകള്‍ വര്‍ദ്ധിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സര്‍വ്വകാര്യ വിജയം. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടകള്‍ അനുഭവപ്പെടും. സാമ്പത്തിക ബാധ്യതകള്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ മുഖേന ധനച്ചെലവ് കൂടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശത്രു ശല്യമുണ്ടാകും. തൊഴില്‍പരമായി വളരെ ശ്രദ്ധിക്കണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സുഹൃത്തുക്കളുമായുള്ള യാത്രകള്‍ ഉല്ലാസകരമാകും. തൊഴിലില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയ മാണ്. മാതാവിന് രോഗസാധ്യത കാണുന്നു.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ദീര്‍ഘവീക്ഷണത്തോടുകൂടി മാത്രമേ ഏതൊരു പ്രവൃത്തിയിലും ഏര്‍പ്പെടാവൂ. നിസ്സാരകാര്യങ്ങള്‍ക്കുപോലും വല്ലാതെ അസ്വസ്ഥതപ്പെടും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിതമായി ധനച്ചെലവുണ്ടാകും. പല സന്ദര്‍ഭങ്ങളിലും ബുദ്ധിപരമായി പ്രവര്‍ത്തിക്കുന്നതും നിമിത്തം അബദ്ധങ്ങള്‍ ഒഴിവാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനെ ക്കുറിച്ച് ഓര്‍ത്ത് വല്ലാതെ ഉത്കണ്ഠപ്പെടും. ഏറ്റെടുത്ത ജോലി കൃത്യസമയത്തു ചെയ്തു തീര്‍ക്കാന്‍ സാധിക്കും.











