03:40am 30 April 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ജനുവരി 07 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ
07/01/2025  07:36 AM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ജനുവരി 07 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബാംഗങ്ങളുമായി പൊരുത്തക്കേടുണ്ടാകും. ഉറക്കം കുറയും. ആരോഗ്യ നില മധ്യമം. ധനപരമായ നേട്ടമുണ്ടാകുമെങ്കിലും ചെലവും വര്‍ധിക്കും.
 
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അലച്ചില്‍ കൂടുതലാവും. ഉദ്യോഗത്തില്‍ വേണ്ടത്ര ശുഷ്കാന്തി കാട്ടില്ല. മേലധികാരികളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക്‌ സാധ്യതയുണ്ട്‌.
 
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അവസരങ്ങള്‍ കൈവിട്ട്‌ പുതിയവ സ്വീകരിക്കും. വിദേശയാത്രയ്ക്ക്‌ അനുമതി ലഭിക്കും. സര്‍ക്കാര്‍ കാര്യങ്ങള്‍ അനുകൂലമായി മാറും. 
 
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ദ്ദേശിച്ച പല കാര്യങ്ങളിലും വിജയം കൈവരിക്കും. ആരംഭത്തില്‍ പല തടസങ്ങളും ഉണ്ടാകുമെങ്കിലും പ്രശ്‌നങ്ങള്‍ പലതും പരിഹരിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും.
 
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഏര്‍പ്പെടുന്ന ഏത്‌ കാര്യങ്ങളിലും ദൈവിക സഹായം ഉണ്ടാകും. അനര്‍ഹമായ പലതും ലഭിക്കും. വിദേശത്തു നിന്ന്‌ സഹായം ലഭിക്കും. 
 
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഊഹക്കച്ചവടത്തില്‍ നിന്ന്‌ അസാധാരണമായ ലാഭം ഉണ്ടാക്കും. കോടതി, കേസ്‌ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വിജയം ലഭിക്കും. ആരോഗ്യ നില പൊതുവേ മെച്ചം.
 
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിദേശ സഹായം ലഭിക്കും. സന്താനങ്ങളാല്‍ സന്തോഷം ലഭികും. ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാതെ സൂക്ഷിക്കുക.
 
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വാഹനസംബന്ധമായ കേസുകളില്‍ പ്രതികൂല തീരുമാനം ഉണ്ടായേക്കും. പൊലീസ്‌, കോടതി എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഉദ്യോഗ കയറ്റം പ്രതീക്ഷിക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കും.
 
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമായ ധനലബ്‌ധി. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. 
 
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. പുതിയ ചിന്തകള്‍ പിറക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക്‌ പല ചെറിയകാര്യങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും. 
 
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്‌. ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും. വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും. 
 
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ചെറിയതോതില്‍ പണപ്രശ്‌നങ്ങള്‍ പലതുണ്ടാകും. വീട്ടില്‍ മംഗള കര്‍മ്മങ്ങളൊന്നും നടന്നില്ലെങ്കിലും സന്തോഷവും ശാന്തതയും കളിയാടും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img