
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പൊതുവെ മെച്ചപ്പെട്ട ദിവസം. ഔദ്യോഗിക രംഗത്ത് വിജയം കൈവരിക്കും. ഏര്‍പ്പെടുന്ന മിക്ക കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സര്‍ക്കാരില്‍ നിന്ന് പല കാര്യങ്ങളിലും അനുകൂലമായ തീരുമാനം ഉണ്ടാവും. പണം ലഭിക്കാന്‍ സാധ്യത. സിനിമാ രംഗത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട സമയം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പൊതുവേ സാമാന്യ നിലയാണ്. ജേ-ാലി ഭാരം വര്‍ദ്ധിക്കും. പത്രപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് പ്രതികൂലമായ പല അനുഭവങ്ങളും ഉണ്ടാവും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനുഭവ സമ്പത്ത് പലപ്പോഴും ഉപകാരമാവും. ഉന്നത രംഗത്തെ ശാസ്ത്രജ്ഞന്‍മാര്‍ക്ക് നേട്ടങ്ങളുണ്ടാകും. കായിക തരങ്ങള്‍ക്കും കലാകാരന്മാര്‍ക്കും അവസരങ്ങള്‍ ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കോടതി കേസുകളില്‍ അപ്രതീക്ഷിതമായി അനുകൂല തീരുമാനമുണ്ടാകും. വരവില്‍ കവിഞ്ഞ് ചെലവു ചെയ്യുന്നതിനാല്‍ സാമ്പത്തിക ബാധ്യതകള്‍ വര്‍ധിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അപ്രതീക്ഷിതമായ പല സാമ്പത്തിക നേട്ടങ്ങളുണ്ടാകുമെങ്കിലും ചെലവുകള്‍ വര്‍ധിക്കും. കൃഷിയില്‍ നേട്ടങ്ങളുണ്ടാകും. പിതാവിന്റെ ആരോഗ്യം മോശമാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പല വിഷയങ്ങളിലും സുപ്രധാന തീരുമാനങ്ങളെടുക്കും. വളരെക്കാലമായി പ്രതീക്ഷിച്ച തരത്തില്‍ ഉദ്യോഗത്തിലുയര്‍ച്ചയും സ്ഥലമാറ്റവുമുണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അനാവശ്യകാര്യങ്ങളെ ചൊല്ലി മേലധികാരികളുമായി അഭിപ്രായഭിന്നതകള്‍ ഉണ്ടാകും. അപ്രതീക്ഷിതമായി പുതിയ വാഹനം വാങ്ങും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മുന്‍കാല സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. അനാവശ്യമായ അലച്ചിലിന് സാധ്യത. പൂര്‍വിക സ്വത്ത് ലഭിക്കാന്‍ സാധ്യത.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ശ്രദ്ധിക്കേണ്ട ദിവസമാണ്. ഏതിലും തികഞ്ഞ ജാഗ്രത പുലര്‍ത്തുക. ദൈവിക കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തും. ഇഷ്ട ഭോജ്യം ലഭിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സര്‍ക്കാര്‍ ഇടപാടുകളില്‍ അനുയോജ്യമായ തീരുമാനം ഉണ്ടാവും. വിദേശ സഹായം പതീക്ഷിക്കാം. വൈദ്യുതിയുമായി ബന്ധപ്പെട്ട് ജേ-ാലി ചെയ്യുന്നവര്‍ സൂക്ഷിക്കുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനര്‍ഹമായ പണം ലഭിക്കാന്‍ സാദ്ധ്യത. ദൈവിക കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തും. അടിസ്ഥാന രഹിതമായ ആരോപണം നേരിടേണ്ടിവരും.a











