06:23pm 30 April 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ഫെബ്രുവരി 28 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ
28/02/2025  08:20 AM IST
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ഫെബ്രുവരി 28 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പൊതുവെ മെച്ചപ്പെട്ട ദിവസം. ഔദ്യോഗിക രംഗത്ത്‌ വിജയം കൈവരിക്കും. ഏര്‍പ്പെടുന്ന മിക്ക കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സര്‍ക്കാരില്‍ നിന്ന്‌ പല കാര്യങ്ങളിലും അനുകൂലമായ തീരുമാനം ഉണ്ടാവും. പണം ലഭിക്കാന്‍ സാധ്യത. സിനിമാ രംഗത്തുള്ളവര്‍ക്ക്‌ മെച്ചപ്പെട്ട സമയം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പൊതുവേ സാമാന്യ നിലയാണ്‌. ജേ-ാ‍ലി ഭാരം വര്‍ദ്ധിക്കും. പത്രപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ പ്രതികൂലമായ പല അനുഭവങ്ങളും ഉണ്ടാവും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനുഭവ സമ്പത്ത്‌ പലപ്പോഴും ഉപകാരമാവും. ഉന്നത രംഗത്തെ ശാസ്ത്രജ്ഞന്‍മാര്‍ക്ക്‌ നേട്ടങ്ങളുണ്ടാകും. കായിക തരങ്ങള്‍ക്കും കലാകാരന്മാര്‍ക്കും അവസരങ്ങള്‍ ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കോടതി കേസുകളില്‍ അപ്രതീക്ഷിതമായി അനുകൂല തീരുമാനമുണ്ടാകും. വരവില്‍ കവിഞ്ഞ്‌ ചെലവു ചെയ്യുന്നതിനാല്‍ സാമ്പത്തിക ബാധ്യതകള്‍ വര്‍ധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അപ്രതീക്ഷിതമായ പല സാമ്പത്തിക നേട്ടങ്ങളുണ്ടാകുമെങ്കിലും ചെലവുകള്‍ വര്‍ധിക്കും. കൃഷിയില്‍ നേട്ടങ്ങളുണ്ടാകും. പിതാവിന്റെ ആരോഗ്യം മോശമാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പല വിഷയങ്ങളിലും സുപ്രധാന തീരുമാനങ്ങളെടുക്കും. വളരെക്കാലമായി പ്രതീക്ഷിച്ച തരത്തില്‍ ഉദ്യോഗത്തിലുയര്‍ച്ചയും സ്ഥലമാറ്റവുമുണ്ടാകും. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അനാവശ്യകാര്യങ്ങളെ ചൊല്ലി മേലധികാരികളുമായി അഭിപ്രായഭിന്നതകള്‍ ഉണ്ടാകും. അപ്രതീക്ഷിതമായി പുതിയ വാഹനം വാങ്ങും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മുന്‍കാല സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. അനാവശ്യമായ അലച്ചിലിന്‌ സാധ്യത. പൂര്‍വിക സ്വത്ത്‌ ലഭിക്കാന്‍ സാധ്യത.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ശ്രദ്ധിക്കേണ്ട ദിവസമാണ്‌. ഏതിലും തികഞ്ഞ ജാഗ്രത പുലര്‍ത്തുക. ദൈവിക കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തും. ഇഷ്ട ഭോജ്യം ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സര്‍ക്കാര്‍ ഇടപാടുകളില്‍ അനുയോജ്യമായ തീരുമാനം ഉണ്ടാവും. വിദേശ സഹായം പതീക്ഷിക്കാം. വൈദ്യുതിയുമായി ബന്ധപ്പെട്ട്‌ ജേ-ാ‍ലി ചെയ്യുന്നവര്‍ സൂക്ഷിക്കുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനര്‍ഹമായ പണം ലഭിക്കാന്‍ സാദ്ധ്യത. ദൈവിക കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തും. അടിസ്ഥാന രഹിതമായ ആരോപണം നേരിടേണ്ടിവരും.a

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img