04:32am 22 April 2025
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ഫെബ്രുവരി 25 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ
25/02/2025  12:30 AM IST
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ഫെബ്രുവരി 25 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പല കാര്യങ്ങളും ചെയ്‌തുതീര്‍ക്കും. കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട്‌ അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത്‌ നല്ലത്‌. പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കും.


ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കൂട്ടുവ്യാപാരത്തില്‍ ഒരളവ്‌ ലാഭം ഉണ്ടാകും. സഹപ്രവര്‍ത്തകരോട്‌ അതിരുവിട്ടു പെരുമാറരുത്‌. ഇരുചക്ര വാഹനങ്ങളിലെ യാത്ര ശ്രദ്ധിക്കുക. പൊതുവേ നല്ല സമയമാണിത്‌.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കലാരംഗത്തുള്ളവര്‍ക്ക്‌ പൊതുവേ നല്ല സമയമാണിത്‌. കടം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ പരിഹാരം കാണും. വിദേശ യാത്രയ്ക്ക് സാധ്യത.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉദ്ദേശിച്ച പണം ലഭ്യമാകും. വി. ഐ. പി കളുടെ സഹായം ഉണ്ടാകും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിദേശ യാത്ര, വിദേശത്തു നിന്ന്‌ ശുഭവാര്‍ത്താ ശ്രവണം എന്നിവ ഫലം. പുതിയ സുഹൃത്തുക്കളുമായി ബന്ധപ്പെടേണ്ടിവരും. പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നത്‌ വളരെ ആലോചിച്ചു മാത്രം. 


തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അയല്‍ക്കാരോട്‌ അനാവശ്യമായ കാര്യങ്ങള്‍ സംസാരിക്കരുത്‌. അതിരുവിട്ട്‌ ആരെയും വിശ്വസിക്കരുത്‌. ഏതിലും ജാഗ്രത പാലിക്കുക. കലാരംഗത്തുള്ളവര്‍ക്ക് പൊതുവെ മെച്ചപ്പെട്ട ദിവസം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അടുത്ത ബന്ധുക്കളുടെ വിയോഗത്തിന്‌ സാധ്യത. വിശേഷ വസ്ത്രങ്ങള്‍ ലഭിക്കും. കൌതുക വസ്തുക്കള്‍ ലഭിക്കും. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ബന്ധുക്കളുടെ വരവ്‌ ഗൃഹത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കും. സന്ധ്യയ്ക്ക്‌ ശേഷം മെച്ചപ്പെട്ട സമയം. ദുര്‍ചിന്തകള്‍ അകറ്റുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഊഹക്കച്ചവടത്തിലൂടെ അപ്രതീക്ഷിതമായ ധനാഗമനത്തിനു സാധ്യത. സാമ്പത്തിക വിഷയങ്ങളില്‍ നിരാശ ഉണ്ടാകും. ആരോഗ്യ രംഗം മധ്യമം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കലാരംഗത്തും പത്ര പ്രവര്‍ത്തന രംഗത്തുമുള്ളവര്‍ക്ക്‌ അനുകൂലമായ സമയം. ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. അയല്‍ക്കാരും ബന്ധുക്കളും സ്‌നേഹത്തോടെ പെരുമാറും.


മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ദൈവിക കാര്യങ്ങളില്‍ കൂടുതലായി ഇടപെടാന്‍ സമയം കണ്ടെത്തും. ആരോഗ്യം മധ്യമം. സന്താനങ്ങളാല്‍ പല വിധത്തിലുമുള്ള സന്തോഷം കൈവരും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img img