07:45pm 30 April 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ഫെബ്രുവരി 23 ഞായർ - ഇന്ന് നേട്ടം ആർക്കൊക്കെ
23/02/2025  07:57 AM IST
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ഫെബ്രുവരി 23 ഞായർ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പെണ്‍കുട്ടികള്‍ക്ക്‌ ഇഷ്ടമുള്ള വരനെ ലഭിക്കുന്നതാണ്‌. സഹോദരന്മാരുമായി എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നത്‌ നന്ന്‌. യാത്രകൊണ്ട്‌ കൂടുതല്‍ അലച്ചില്‍ ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വ്യാപാരത്തില്‍ പൊതുവായ ലാഭം ഉണ്ടാകും. ജോലിക്കാരുടെയും സഹപ്രവര്‍ത്തകരുടെയും ചെറിയ തോതിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പലവിധ വിജയങ്ങള്‍ തേടിവരുന്നതാണ്‌. ചുറ്റുപാടുകള്‍ അനുകൂലമാകും കുടുംബത്തില്‍ സന്തോഷം കളിയാടും.. സന്താനങ്ങള്‍ സന്തോഷം തരും. 

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പണമിടപാടുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ മനസമാധാനമുണ്ടാകും. തൊഴിലാളികളും സഹപ്രവര്‍ത്തകരും നല്ല സഹകരണം തരുന്നതാണ്‌.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത. അവിചാരിതമായി ദേഷ്യപ്പെടാനുള്ള കാരണങ്ങളുണ്ടായേക്കും. സഹപ്രവര്‍ത്തകരോട്‌ രമ്യതയില്‍ പെരുമാറുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സമൂഹത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നിങ്ങള്‍ക്ക്‌ നല്ല മതിപ്പുണ്ടാകുന്നതാണ്‌. കലാരംഗത്തുള്ളവര്‍ക്കും നല്ല സമയമാണ്‌. സ്വന്തക്കാരില്‍ നിന്ന്‌ പലവിധ സഹായവും ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സ്വത്ത്‌ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇല്ലാതാകും. മുഖ്യമായ ഇടപാടുകളില്‍ ഏര്‍പ്പെടാതിരിക്കുന്നത്‌ നല്ലത്‌. വഴക്ക്‌ സംബന്ധിച്ച കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബത്തില്‍ സന്തോഷം കളിയാടും. വിദ്യാഭ്യാസ കാര്യത്തില്‍ ഉയര്‍ച്ചയുണ്ടാകും. യാത്രകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ദമ്പതികള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടായേക്കും. ആരോഗ്യ നിലയില്‍ ശ്രദ്ധ വേണം. അയല്‍ക്കാരുമായി ഒത്തുപോവുക നന്ന്‌.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അനാവശ്യമായ ഭയം മനസ്സിനെ അലട്ടും. കൂട്ടു കച്ചവടത്തിലെ പങ്കാളിയില്‍ നിന്ന്‌ അപ്രതീക്ഷിത സഹായം ഉണ്ടായേക്കും. കലാരംഗത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട സമയം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വിനോദയാത്ര പോകാന്‍ അവസരമുണ്ടായേക്കും. ദൈവിക കാര്യങ്ങളില്‍ കൂടുതലായി പങ്കെടുക്കും. അയല്‍ക്കരുടെ സ്‌നേഹാദരങ്ങള്‍ ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ഉണ്ടായേക്കും. പുതിയ പല ചിന്തകളും മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. അനാവശ്യ കാര്യങ്ങള്‍ ചിന്തിച്ച്‌ മനസ്സ്‌ വിഷമിപ്പിക്കാതിരിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img