
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴിലില്‍ തികഞ്ഞ ആത്മാര്‍ത്ഥത കാട്ടുക. ആരെയും കണ്ണടച്ചു വിശ്വസിക്കരുത്. വ്യാപാരത്തില്‍ ജാഗ്രത പുലര്‍ത്തുക.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഏത് പ്രവൃത്തിയും നന്നായി ആലോചിച്ച് മാത്രം ചെയ്യുക. അടിസ്ഥാനമില്ലാതെ ആരോപണങ്ങള്‍, ശത്രു ശല്യം എന്നിവയ്ക്ക് സാധ്യത.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദാമ്പത്യകലഹം മാറും. സന്താനങ്ങളില്‍നിന്ന് ധനസഹായം. നല്ല സുഹൃത്തുക്കളെ കിട്ടും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ചുറ്റുപാടുകളില്‍ പൊതുവായ മതിപ്പ് കൂടും. പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കും. ഉയര്‍ന്ന പദവികള്‍ തേടിവരും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹോദരതുല്യരില്‍നിന്ന് അനുകൂല തീരുമാനം ഉണ്ടാകും. വാര്‍ത്താമാധ്യമരംഗത്ത് പ്രശസ്തി. രോഗങ്ങള്‍ കുറയും. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍ പണപ്രശ്‌നങ്ങള്‍ പലതുണ്ടാകും. വീട്ടില്‍ മംഗള കര്‍മ്മങ്ങളൊന്നും നടന്നില്ലെങ്കിലും സന്തോഷവും ശാന്തതയും കളിയാടും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വളരെക്കാലമായുള്ള അപവാദം കെട്ടടങ്ങും. മാതാപിതാക്കളില്‍നിന്ന് ശത്രുതനിറഞ്ഞ പെരുമാറ്റം ഉണ്ടാകും. സാഹിത്യരംഗത്ത് അപമാനത്തിനും മനോദുഃഖത്തിനും യോഗം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വിദ്യാരംഗത്തെ തടസ്സംമാറും. അനാവശ്യമായ വിവാദം ഉണ്ടാകും. ദാമ്പത്യജീവിതം കൂടുതല്‍ മാതൃകാപരമാകും. പ്രേമബന്‌ധത്തില്‍ കലഹം. സഹോദരങ്ങളുടെ സഹായം ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വളരെ വേണ്ടപ്പെട്ടവരുമായി കലഹിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കും. യാത്രാക്‌ളേശം. പൂര്‍വികഗൃഹം ലഭിക്കും. സ്വര്‍ണബിസിനസിലൂടെ ധനലബ്‌ധി.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്. ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും. വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പലതരത്തിലും പണം വന്നുചേരുന്നതാണ്. കൃഷി, കച്ചവടം എന്നിവയില്‍ ലാഭം മെച്ചപ്പെടും. ആരോഗ്യം മധ്യമം. സന്താനങ്ങളാല്‍ സന്തോഷം കൈവരും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തികമായി പുരോഗമിക്കും. കലാരംഗത്ത് അപമാനം. രാഷ്‌ട്രീയക്കാര്‍ക്ക് അഭിമാനകരമായ നേട്ടം. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി.











