
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഭാവി ജീവിതത്തിലേക്ക് പലതും ആസൂത്രണം ചെയ്യും. സന്താന സൗഖ്യം ഉണ്ടാകും. കുടുംബാംഗങ്ങളുമായി എല്ലാവിധത്തിലും ഒത്തുപോവുക.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പാരമ്പര്യ രോഗങ്ങള്‍ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പല രംഗങ്ങളിലും അസൂയാവഹമായ പുരോഗതിയുണ്ടാവും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സന്താനങ്ങളുടെ പഠനത്തില്‍ ചെലവ് വര്‍ദ്ധനയ്ക്ക് സാധ്യത. വിവാഹ സംബന്ധമായ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിവിധ മാര്‍ഗ്ഗങ്ങളിലൂടെ പണം ലഭിക്കാന്‍ അവസരം. ദമ്പതികള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടായേക്കും. ആരോഗ്യ നിലയില്‍ ശ്രദ്ധ വേണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ജോലിസ്ഥലത്ത് മറ്റുള്ളവരുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് ഇടയുണ്ടായേക്കും. കുടുംബത്തില്‍ സന്തോഷം കളിയാടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചുറ്റുപാടുകള്‍ മെച്ചമാകും. അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളില്‍ തലയിടാതിരിക്കുന്നത് നന്ന്. വിദേശത്തു നിന്ന് സഹായം ലഭിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം. വിദേശത്ത് നിന്ന് സഹായ സഹകരണങ്ങള്‍ ലഭിക്കും. സര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനങ്ങള്‍ ലഭിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സ്വര്‍ണ്ണമോ പണമോ കൈമോശം വരാന്‍ സാധ്യതയുണ്ട്. ആരെയും അന്ധമായി വിശ്വസിക്കരുത്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആഡംബര വസ്തുക്കള്‍, ആഭരണം, പുതുവസ്ത്രം എന്നിവ ലഭിക്കും. അവിചാരിതമായ സ്ഥലമാറ്റം ഉണ്ടായേക്കും. പുരാതന രേഖകള്‍ കൈവശം വന്നു ചേരും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
യാത്ര കൊണ്ട് പല നേട്ടങ്ങളുമുണ്ടാകാന്‍ സാധ്യത. മോഷണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുതിയ പല ചിന്തകളും മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രേമ കാര്യങ്ങളില്‍ നിരാശയുണ്ടാകാന്‍ സാധ്യത. അതിഥി ശല്യം കൂടുതലുണ്ടാകും. അനാവശ്യമായ അലച്ചില്‍ ഒഴിവാക്കുന്നത് നന്ന്. സന്താനങ്ങള്‍ സന്തോഷം തരും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. ആരോഗ്യ നില തൃപ്‌തികരം. വിനോദയാത്ര പോകാന്‍ അവസരമുണ്ടായേക്കും.











