11:38am 29 April 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ഫെബ്രുവരി 19 ബുധന്‍ - ഇന്ന് നേട്ടം ആർക്കൊക്കെ
19/02/2025  12:41 AM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ഫെബ്രുവരി 19 ബുധന്‍ - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉദ്ദേശിക്കാത്ത രീതിയില്‍ പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. ദൈവിക കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതലായി സമയം കണ്ടെത്തും.


ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിവാഹം, പ്രേമം എന്നീ രംഗങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. കൊടുക്കല്‍ വാങ്ങല്‍ എന്നിവയില്‍ അതീവ ജാഗ്രത പാലിക്കണം. 

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അനാവശ്യമായി അന്യരുടെ കാര്യങ്ങളില്‍ ഇടപെട്ട്‌ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഉദ്യോഗത്തില്‍ സ്ഥാനചലനത്തിന്‌ സാധ്യത.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പൊതുവേ നല്ല സമയമാണിത്‌. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്‌. വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ജോലിസ്ഥലത്ത്‌ മേലധികാരികളെ അനുസരിച്ച് പോകുന്നതാണ്‌. പൊതുവേ നല്ല സമയമാണിത്‌. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പുതിയ ആളുകളെ ജോലിക്കായി നിയമിക്കും. കലാരംഗത്തുള്ളവര്‍ക്ക്‌ പൊതുവേ നല്ല സമയമാണിത്‌. കടം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ പരിഹാരം കാണും.


തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മംഗളകര്‍മ്മങ്ങള്‍ നടക്കും. ഉദ്ദേശിച്ച പണം ലഭ്യമാകും. വി. ഐ. പി കളുടെ സഹായം ഉണ്ടാകും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സഹോദര സഹായം ലഭ്യമാകും. അടച്ചു തീരാനുള്ള പഴയ കടങ്ങള്‍ വീടുന്നതാണ്‌. പിതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധ ആവശ്യമാണ്‌.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. പെണ്‍കുട്ടികള്‍ക്ക്‌ മാതാപിതക്കളുടെ സഹായവും ആശീര്‍വാദവും ഏതുകാര്യത്തിലും ലഭ്യമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വ്യാപാരത്തിലുള്ള ശത്രുത ഇല്ലാതാക്കും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും. കൂട്ടുവ്യാപാരത്തില്‍ ഒരളവ്‌ ലാഭം ഉണ്ടാകും. 


മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിദേശയാത്ര ശരിയാകും. ഭാര്യയുടെ സ്വത്തുക്കള്‍ ലഭിക്കും മക്കള്‍ പഠനകാര്യങ്ങള്‍ക്കായി അന്യനാട്ടിലേക്ക്‌ പോകും. പരീക്ഷകളില്‍ വിജയിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img