
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അപ്രതീക്ഷിതമായ സാമ്പത്തിക ലഭ്യത. സാമ്പത്തികമായി പുരോഗമനം ഉണ്ടാകും. കലാകാരന്മാര്‍ക്ക് അപമാനം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ നേട്ടം. പരീക്ഷകളില്‍ വിജയം. അനേക നാളുകളായി അലട്ടിക്കൊണ്ടിരിക്കുന്ന രോഗങ്ങള്‍ക്ക് ശാന്തി.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഇന്നത്തെ ഫലം പൊതുവേ അത്ര നല്ലതല്ല. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. രോഗശല്യം കുറയും. ദാമ്പത്യജീവിതം ഭദ്രമാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തരക്കേടില്ലാത്ത ദിവസമാണിന്ന്. അപ്രതീക്ഷിതമായി ധനം ലഭിക്കും. രാഷ്‌ട്രീയരംഗത്ത് കൂടുതല്‍ നേട്ടം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഏറെ നാളായി അലട്ടിക്കൊണ്ടിരിക്കുന്ന കടബാധ്യതകള്‍ ഒഴിവാകും. അതേ സമയം ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം അനുഭവപ്പെടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മെച്ചപ്പെട്ട ദിവസമാണ് നിങ്ങള്‍ക്ക് ബുധനാഴ്ച ഉണ്ടാവുക. വളരെ നാളായി ഉണ്ടായിരുന്ന ഗൃഹനിര്‍മ്മാണത്തിലെ തടസ്സംമാറും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പൊതുവേ നല്ല സമയമാണിത്. വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉണ്ടാകും. അയല്‍ക്കാരോടുള്ള സ്‌നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കെട്ടുപിണഞ്ഞുകിടന്നിരുന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച് കാര്യങ്ങള്‍ നേരെയാക്കും. ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. അയല്‍ക്കാരോടും സഹപ്രവര്‍ത്തകരോടും സഹകരിച്ചു പോവുന്നത് ഉത്തമം. പ്രശ്‌നങ്ങള്‍ പലതും തീര്‍ന്നുകിട്ടും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൊതുവേ അത്ര നല്ലതല്ല. അനാവശ്യമായ വിവാദത്തില്‍ ചെന്നുപെടും. രോഗം വര്‍ദ്ധിക്കും. തൊഴില്‍രംഗത്ത് പ്രതിസന്‌ധി.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദൈവിക കാര്യങ്ങളില്‍ കൂടുതലായി സമയം ചെലവഴിക്കും. സന്ധ്യയ്ക്ക് ശേഷം ഫലം മെച്ചപ്പെടും. മാതാപിതാക്കളുടെ സഹായ സഹകരണം ലഭിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട സമയം. കുടുംബ ജീവിതം ഉത്തമമാവും. സന്താനങ്ങളാല്‍ സന്തോഷം കൈവരും.











