
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അയല്‍ക്കാരുമായി ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. പണം കിട്ടാനുള്ള സാധ്യത.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴില്‍ മേഖലയിലെ സഹപ്രവര്‍ത്തകരുമായി മികച്ച ബന്ധം സ്ഥാപിക്കും. ജോലി ഭാരം കുറയും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പൊതുവേ നല്ല സമയമാണിത്. മേലധികാരികളെ അനുസരിച്ച് പോകുന്നതാണ്. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ദമ്പതികള്‍ തമ്മില്‍ ചില്ലറ സ്വരക്കേടുണ്ടാവും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തര്‍ക്കങ്ങള്‍ ശുഭപര്യവസായിയായി തീരും. മാനസികമായി ചില്ലറ വിഷമങ്ങള്‍ക്ക് സാധ്യത. ദാമ്പത്യ ബന്ധം മെച്ചപ്പെടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഗുരുജനങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടാവും. പ്രബലരുടെ സഹായം ലഭ്യമാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിദ്യാഭ്യാസ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത നല്‍കേണ്ടിവരും. ക്ഷേത്ര ആഘോഷങ്ങള്‍, വിവാഹക്കാര്യങ്ങള്‍ എന്നിവയില്‍ കൂടുതലായി പണം ചെലവഴിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അയല്‍ക്കാരുമായി ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. പണം കിട്ടാനുള്ള സാധ്യത. സന്താനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പൊതുവേ നല്ല സമയമാണിത്. മേലധികാരികളെ അനുസരിച്ച് പോകുന്നതാണ്. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പണവരവ് സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും കാര്യ തടസങ്ങള്‍ക്ക് സാദ്ധ്യതയില്ല. പൂര്‍വിക സുഹൃത്തുക്കളുമായി ബന്ധപ്പെടേണ്ടിവരും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തിക നില മെച്ചപ്പെടും. സര്‍ക്കാര്‍ വിഷയങ്ങളില്‍ അനുകൂല സമയമല്ല. സ്വത്തു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. ഓഹരി തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും. വ്യാപാരം സംബന്ധിച്ച് അനുകൂല സമയം.











