
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അപ്രതീക്ഷിതമായ അംഗീകാരം. സഹോദരരില്‍നിന്ന് അപമാനം. പ്രൊമോഷന്‍, സ്ഥലംമാറ്റം എന്നിവയ്ക്ക് യോഗം. സാമ്പത്തികമായി നേട്ടം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തടസ്സങ്ങള്‍ മാറും. വിദ്യാഭ്യാസത്തില്‍ മുന്നേറ്റം. ഇന്‍ഷ്വറന്‍സ് രംഗത്ത് അംഗീകാരം. ഭൂമിസംബന്‌ധമായ കേസില്‍ വിജയം. ദാമ്പത്യകലഹം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പുരസ്കാരങ്ങള്‍ ലഭിക്കും. ആത്‌മീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വിദ്യാസംബന്‌ധമായ തടസ്സംമാറും. പ്രേമബന്‌ധം കലഹത്തിലെത്തും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ദീര്‍ഘവീക്ഷണത്തോടുകൂടി കാര്യങ്ങള്‍ ചെയ്യും. പൂര്‍വികസ്വത്ത് ലഭിക്കും. സാഹിത്യരംഗത്ത് അംഗീകാരം. വിദ്യാഭ്യാസത്തില്‍ പ്രതിസന്‌ധികള്‍ക്ക് സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിദേശയാത്രാസംബന്‌ധമായുള്ള തടസ്സം പരിഹരിക്കപ്പെടും. രാഷ്‌ട്രീയരംഗത്ത് അപമാനം. ആത്‌മീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉദ്യോഗരംഗത്ത് അംഗീകാരം. പ്രൊമോഷന്‍, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവ പ്രതീക്ഷിക്കാം. മത്സരപരീക്ഷകളില്‍ വിജയിക്കും. സാമ്പത്തികനില മെച്ചപ്പെടും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. തൊഴില്‍സംബന്‌ധമായുണ്ടായ തര്‍ക്കം പരിഹരിക്കും. പൂര്‍വികഭൂമി ലഭ്യമാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മാതാപിതാക്കള്‍ക്ക് അരിഷ്‌ടത. കാര്‍ഷികരംഗത്ത് മുന്നേറ്റം. പ്രൊമോഷന്‍ ലഭിക്കും. വാഹനങ്ങളുടെ ക്രയവിക്രയങ്ങളിലൂടെ ധനലബ്‌ധി.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനുയോജ്യമായ സ്ഥലംമാറ്റം, പ്രൊമോഷന്‍ എന്നിവ ലഭിക്കും. സേവനപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താത്‌പര്യം. നല്ല മിത്രങ്ങളെ ലഭിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
രാഷ്‌ട്രീയരംഗത്ത് കൂടുതല്‍ അധികാരലബ്‌ധി. പൂര്‍വികഭൂമി കിട്ടും. കൃഷിയിലൂടെ ധനലാഭം. ഗൃഹനിര്‍മ്മാണം തടസ്സപ്പെടും. വാഹനസംബന്‌ധമായ കേസുകളില്‍ അനുകൂലതീരുമാനം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അധ്യാപകവൃത്തി, നീതിന്യായമേഖല എന്നിവയില്‍ കൂടുതല്‍ അംഗീകാരം. സഹോദരങ്ങളുമായി കലഹിക്കും. ഗൃഹനിര്‍മ്മാണം തടസ്സപ്പെടും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഭാഗ്യമാര്‍ഗ്ഗങ്ങളിലൂടെ ധനലബ്‌ധി. പ്രൊമോഷന്‍, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവയ്ക്ക് യോഗം. യാത്രാക്‌ളേശം ഉണ്ടാകും.











