10:46am 29 April 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ഫെബ്രുവരി 10 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ
10/02/2025  01:37 AM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ഫെബ്രുവരി 10 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉദ്വേഗം നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് ആശ്വാസം ലഭിക്കും. ആരോഗ്യം പൊതുവേ മെച്ചമാവും. സാമ്പത്തികമായി പൊതുവേ നല്ല സമയം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അനാവശ്യമായ അലച്ചില്‍, ടെന്‍ഷന്‍ എന്നിവയ്ക്ക് സാധ്യത. വാഹനം, ഗൃഹം എന്നിവയില്‍ നിന്ന് കൂടുതല്‍ വരുമാനം ഉണ്ടാവും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മാനസികമായി പൊതുവേ മെച്ചപ്പെട്ട അന്തരീക്ഷമുണ്ടാവും. അനാവശ്യമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് വഴക്കുണ്ടാകാതെ സൂക്ഷിക്കുക.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയം. പലവിധം ആദായം ലഭിക്കാന്‍ സാധ്യത. ഗുരുജനങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ക്ക് പാത്രമാവും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മുന്‍‌കാല സുഹൃത്തുക്കളുടെ അപ്രതീക്ഷിത സഹായം ഉണ്ടാവും. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും. 

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉദ്ദേശിച്ച പല കാര്യങ്ങളും സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കാന്‍ സാധിക്കും. സാമ്പത്തികമായി പൊതുവേ നേട്ടമുണ്ടാവും. തൊഴില്‍ രംഗത്ത് മെച്ചപ്പെട്ട സമയം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഏര്‍പ്പെടുന്ന ഏതു കാര്യത്തിലും ചില പൊരുത്തക്കേടുകള്‍ ഉണ്ടാവും. മനസ്സിന് ഏകാഗ്രത നഷ്ടപ്പെടാം. എങ്കിലും ഉച്ചയോടെ കാര്യങ്ങള്‍ക്ക് മാറ്റം വരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
 ഉദ്ദേശിച്ച പല കാര്യങ്ങളും സമയത്ത് പൂര്‍ത്തിയാകണം എന്നില്ല. ദാമ്പത്യ ബന്ധം പൊതുവേ മെച്ചം. അപവാദം കേള്‍ക്കാതെ സൂക്ഷിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തികമായി ഏര്‍പ്പെടുന്ന ഏതു കാര്യങ്ങളിലും അതീവ ജാഗ്രത ആവശ്യമാണ്. വ്യാപാര രംഗത്ത് പ്രതീക്ഷിക്കുന്നത്ര പുരോഗതി ഉണ്ടായെന്നു വരില്ല.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഡംബര വസ്തുക്കള്‍ ലഭിക്കാന്‍ അവസരമുണ്ടാവും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ഉദ്ദേശിച്ച വരുമാനം ലഭിക്കാന്‍ അവസരം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഔദ്യോഗിക രംഗത്ത് പല ഉയര്‍ച്ചകള്‍ക്കും സാധ്യത. ആദായം വര്‍ദ്ധിക്കും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയമായിരിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഗുരുജനങ്ങളെയും മാതാപിതാക്കളെയും അനുസരിച്ചു പോവുക ഉത്തമം. ഉദ്ദേശിച്ച പല കാര്യങ്ങളും നടക്കാന്‍ സാധ്യത. നിര്‍ബ്ബന്ധബുദ്ധി ഉപേക്ഷിക്കുന്നത് നന്ന്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img