10:47am 29 April 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ഫെബ്രുവരി 09 ഞായര്‍ - ഇന്ന് നേട്ടം ആർക്കൊക്കെ
09/02/2025  05:57 AM IST
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ഫെബ്രുവരി 09 ഞായര്‍ - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴില്‍ അംഗീകാരം, മാനസിക സുഖം, സാമ്പത്തിക നേട്ടം എന്നിവ ഉണ്ടാകും. സന്തോഷ ജനകമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയുന്നതാണ്.


ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആരോഗ്യപരമായി അല്പം ക്ലേശങ്ങള്‍ വരാവുന്ന ദിനമാണ്. ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് ദോഷകരമായി ഭവിക്കാന്‍ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബ സുഖം, ഇഷ്ടാനുഭവങ്ങള്‍, കാര്യവിജയം, ഇഷ്ട ഭക്ഷണം. മന സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ധനപരമായ വൈഷമ്യങ്ങള്‍ വരാവുന്നതാണ്. നീര്‍ദോഷ സംബന്ധമായ വ്യാധികളെ കരുതണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തന രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. ധനപുഷ്ടി, അനുകൂല സാഹചര്യങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം. 

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ബന്ധു സമാഗമം, കാര്യ വിജയം, ദ്രവ്യ ലാഭം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യത.


തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് ഗുണകരമാകില്ല. കലഹ സാധ്യത കരുതണം. ചെറിയ കാര്യങ്ങളെ ചൊല്ലി മനസ്സ് വ്യസനിക്കാന്‍ ഇടയുണ്ട്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അനാവശ്യ തടസ്സം, അമിത അധ്വാനം എന്നിവ വരാന്‍ ഇടയുള്ള ദിവസം. ഉദര സംബന്ധമായ വ്യാധികളെ കരുതണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനസ്സില്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും എളുപ്പത്തില്‍ സാധിക്കും. ഭാഗ്യാനുഭവങ്ങള്‍ അനുഭവത്തില്‍ വരാവുന്ന ദിനമാണ്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തുടങ്ങി വയ്ക്കുന്ന കാര്യങ്ങള്‍ ഭംഗിയായി പര്യവസാനിപ്പിക്കുവാന്‍ കഴിയും. പ്രയോജനകരമായ പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത അധ്വാനം, അലച്ചില്‍ എന്നിവ വരാവുന്ന ദിനമാണ്. ധന വിഷയങ്ങളില്‍ കരുതല്‍ വേണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത വ്യയം, അനാരോഗ്യം എന്നിവയെ കരുതണം. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img