
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മത്സരപ്പരീക്ഷകളില്‍ വിജയം. ഭൂമി സംബന്‌ധമായി കേസുകള്‍ പ്രതികൂലമാകും. വിലപിടിച്ച വസ്തുക്കള്‍ നഷ്‌ടപ്പെടും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
രാഷ്‌ട്രീയത്തില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും. തൊഴിലില്‍ സ്ഥിരതയ്ക്കും പ്രൊമോഷനും സാധ്യത. കുടുംബാംഗങ്ങള്‍ തമ്മിലുള്ള കലഹത്തിന് ശമനം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കലാകായിക മത്സരങ്ങളില്‍ പ്രമുഖരുടെ അനുമോദനം ലഭിക്കും. സഹോദരങ്ങളില്‍നിന്ന് സഹായം കിട്ടും. ആരോഗ്യനിലയില്‍ മെച്ചമുണ്ടാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനോദുഃഖത്തിന് സാദ്ധ്യത. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. നല്ല മിത്രങ്ങളെ ലഭിക്കും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരോഗ്യനില മോശമാവാന്‍ സാധ്യതയുണ്ട്. പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയം. പിതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധ ആവശ്യമാണ്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ നല്ല സമയമാണിത്. അയല്‍ക്കാര്‍ സ്‌നേഹത്തോടെ പെരുമാറുംദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉദ്ദേശിച്ച പണം ലഭ്യമാകും. വി. ഐ. പി കളുടെ സഹായം ഉണ്ടാകും. ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. ഉദ്യോഗത്തിലുള്ള പ്രശ്‌നങ്ങള്‍ കുറയും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. എങ്ങനെയെങ്കിലും തീര്‍ത്തേ മതിയാകൂ എന്നുള്ള വിചാരത്തോടെ പല കാര്യങ്ങളും ചെയ്‌തുതീര്‍ക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കായിക വിനോദങ്ങള്‍ ഏര്‍പ്പെടുന്നവര്‍ക്ക് ക്ഷതങ്ങള്‍ സംഭവിക്കാന്‍ സാധ്യത. ജോലിസ്ഥലത്ത് അംഗീകാരം ലഭിക്കും വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വീട്ടില്‍ സന്തോഷവും ശാന്തതയും കളിയാടും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പൊതുവേ നല്ല സമയമാണിത്. വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉണ്ടാകും. അയല്‍ക്കാരോടുള്ള സ്‌നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉണ്ടാകും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ് സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും.











