10:45am 29 April 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ഫെബ്രുവരി 07 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ
07/02/2025  01:18 AM IST
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ഫെബ്രുവരി 07 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വിദ്യാരംഗത്തെ തടസ്സംമാറും. അനാവശ്യമായ വിവാദം ഉണ്ടാകും. ദാമ്പത്യജീവിതം കൂടുതല്‍ മാതൃകാപരമാകും. പ്രേമബന്‌ധത്തില്‍ കലഹം. 


ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തടസ്സങ്ങള്‍ മാറും. വിദ്യാഭ്യാസത്തില്‍ മുന്നേറ്റം. ഇന്‍ഷ്വറന്‍സ്‌ രംഗത്ത്‌ അംഗീകാരം. ഭൂമിസംബന്‌ധമായ കേസില്‍ വിജയം. ദാമ്പത്യകലഹം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അപ്രതീക്ഷിതമായ അംഗീകാരം. സഹോദരരില്‍നിന്ന്‌ അപമാനം. പ്രൊമോഷന്‍, സ്ഥലംമാറ്റം എന്നിവയ്ക്ക്‌ യോഗം. സാമ്പത്തികമായി നേട്ടം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വസ്തുക്കളുടെ ക്രയവിക്രയത്തിലൂടെ ധനനഷ്‌ടത്തിന്‌ യോഗം. വാര്‍ത്താമാധ്യമരംഗത്ത്‌ പ്രശസ്തി. രോഗങ്ങള്‍ കുറയും. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പൂര്‍വിക ഭൂമി ലഭിക്കും. ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ദ്‌ധിക്കും. പ്രേമബന്‌ധങ്ങള്‍ കൂടുതല്‍ ശക്തമാകും. സന്താനങ്ങളില്‍നിന്ന്‌ സ്‌നേഹപൂര്‍ണമായ പെരുമാറ്റം ഉണ്ടാകും.


കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വളരെ വേണ്ടപ്പെട്ടവരുമായി കലഹിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കും. യാത്രാക്‌ളേശം. പൂര്‍വികഗൃഹം ലഭിക്കും. സ്വര്‍ണബിസിനസിലൂടെ ധനലബ്‌ധി.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പുരസ്കാരങ്ങള്‍ ലഭിക്കും. ആത്‌മീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വിദ്യാസംബന്‌ധമായ തടസ്സംമാറും. പ്രേമബന്‌ധം കലഹത്തിലെത്തും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ദീര്‍ഘവീക്ഷണത്തോടുകൂടി കാര്യങ്ങള്‍ ചെയ്യും. പൂര്‍വികസ്വത്ത്‌ ലഭിക്കും. സാഹിത്യരംഗത്ത്‌ അംഗീകാരം. വിദ്യാഭ്യാസത്തില്‍ പ്രതിസന്‌ധികള്‍ക്ക്‌ സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിദേശയാത്രാസംബന്‌ധമായുള്ള തടസ്സം പരിഹരിക്കപ്പെടും. രാഷ്‌ട്രീയരംഗത്ത്‌ അപമാനം. ആത്‌മീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അംഗീകാരം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മാതാപിതാക്കള്‍ക്ക്‌ അരിഷ്‌ടത. കാര്‍ഷികരംഗത്ത്‌ മുന്നേറ്റം. പ്രൊമോഷന്‍ ലഭിക്കും. വാഹനങ്ങളുടെ ക്രയവിക്രയങ്ങളിലൂടെ ധനലബ്‌ധി. അപമാനങ്ങള്‍ മാറും.


കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉദ്യോഗരംഗത്ത്‌ അംഗീകാരം. പ്രൊമോഷന്‍, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവ പ്രതീക്ഷിക്കാം. മത്സരപരീക്ഷകളില്‍ വിജയിക്കും. സാമ്പത്തികനില മെച്ചപ്പെടും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. തൊഴില്‍സംബന്‌ധമായുണ്ടായ തര്‍ക്കം പരിഹരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img