
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉരഗങ്ങളാല്‍ ഉപദ്രവം നേരിട്ടേക്കും. ദൈവിക കാര്യങ്ങളില്‍ കൂടുതലായി ഇടപെടാന്‍ സമയം കണ്ടെത്തും. ആരോഗ്യം മധ്യമം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഊഹക്കച്ചവടത്തിലൂടെ അപ്രതീക്ഷിതമായ ധനാഗമനത്തിനു സാധ്യത. സാമ്പത്തിക വിഷയങ്ങളില്‍ നിരാശ ഉണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പണം ഇടപാടു സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തുന്നത് നന്ന്. ഉറക്കം കുറയാന്‍ സാധ്യത.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉദ്യോഗത്തില്‍ പ്രതിസന്‌ധിക്ക് സാധ്യത. വിദ്യാവിജയം. മത്സരപ്പരീക്ഷകളില്‍ വിജയം. ഭൂമി സംബന്‌ധമായി കേസുകള്‍ പ്രതികൂലമാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ദീര്‍ഘകാലമായുള്ള ആഗ്രഹങ്ങള്‍ സാധിക്കും. തൊഴില്‍മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. സാഹിത്യരംഗത്ത് അംഗീകാരം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അദ്ധ്യാപകവൃത്തിയില്‍ പ്രശസ്തി. വിദ്യാവിജയം. ഉന്നതവിദ്യാഭ്യാസരംഗത്ത് നേട്ടം. രാഷ്‌ട്രീയത്തില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കേസുകളില്‍ വിജയം. കലാകായിക മത്സരങ്ങളില്‍ പ്രമുഖരുടെ അനുമോദനം ലഭിക്കും. സഹോദരങ്ങളില്‍നിന്ന് സഹായം കിട്ടും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഗൃഹനിര്‍മ്മാണത്തിലെ തടസ്സംമാറും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനനേട്ടം. കേസുകളില്‍ പ്രതികൂലമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനാവശ്യമായ അലച്ചില്‍, പണം നഷ്ടം എന്നിവ ഉണ്ടായേക്കും. തികച്ചും സ്വകാര്യമായ രഹസ്യങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യാതിരിക്കുക.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പരമ്പരാഗതമായ പല അസുഖങ്ങളും ശല്യപ്പെടുത്തും. സ്വത്തു തര്‍ക്കങ്ങള്‍ക്ക് സാധ്യത. വിദേശ സഹായത്തിന് സാധ്യത.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പണം സംബന്ധിച്ച കാര്യങ്ങളില്‍ പൊതുവേ വിജയത്തിന് സാധ്യത. വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങളില്‍ മെച്ചമുണ്ടാകും. കുടുംബത്തില്‍ ഐശ്വര്യം കളിയാടും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
രോഗങ്ങള്‍ ശല്യപ്പെടുത്തും. തൊഴില്‍രംഗത്ത് ശക്തമായ പ്രതിസന്‌ധി നേരിടും. മത്സരപ്പരീക്ഷകളില്‍ വിജയവും അംഗീകാരവും.











