09:57am 29 April 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ഫെബ്രുവരി 02 ഞായര്‍ - ഇന്ന് നേട്ടം ആർക്കൊക്കെ
02/02/2025  04:07 AM IST
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ഫെബ്രുവരി 02 ഞായര്‍ - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സുഹൃത്തുക്കളുമായി ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. അന്യരുടെ കഷ്‌ടപ്പാടിലും ദുഃഖത്തിലും കാരുണ്യം തോന്നും.


ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ധനനഷ്‌ടം ഉണ്ടാകാം. ദാമ്പത്യജീവിതം സംതൃപ്‌തമായിരിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സ്വന്തം ആവശ്യത്തിന്‌ വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.


കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ബന്ധുക്കള്‍ ശത്രുതാമനോഭാവത്തോടെ പെരുമാറും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിനു ശ്രമിക്കുന്നവര്‍ക്ക്‌ പുതിയ അവസരങ്ങള്‍ ലഭിക്കും. 


ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബസ്വത്ത്‌ സംബന്ധമായി കോടതിയെ അഭയം പ്രാപിക്കും. കുടുംബസ്വത്ത്‌ സംബന്ധമായി കോടതിയെ അഭയം പ്രാപിക്കും. 


കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കര്‍മ്മ സംബന്ധമായി പലവിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപ്രതീക്ഷിത സ്‌ഥലംമാറ്റം പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന്‌ ഇടയുണ്ട്‌. ബിസിനസ്സ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബുദ്ധി സാമാര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപെടും. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വരവില്‍ കവിഞ്ഞ്‌ ചെലവ്‌ വര്‍ദ്ധിക്കും. ടെസ്‌റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക്‌ കഠിനമായി പ്രയത്നിക്കേണ്ടിവരും. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. ഇഷ്‌ടഭക്ഷണലാഭം ഉണ്ടാകും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക്‌ അനുകൂല സമയം. 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മാതൃബന്ധുക്കള്‍ക്ക്‌ അസുഖങ്ങളുണ്ടാകും. സ്വന്തം താല്‍പ്പര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ വിപരീത പരിതസ്‌ഥിതികളില്‍ സാധിക്കാതെ വരും.


കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നഷ്‌ടപ്പെട്ട ധനം തിരികെ ലഭിക്കും. സുഹൃത്തുക്കളുടെ സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. ശത്രുക്കളുടെ ഉപദ്രവം നിഷ്‌ഫല മാക്കാന്‍ സാധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അപ്രതീക്ഷിതമായ എതിര്‍പ്പുകളെ തരണം ചെയ്യേണ്ടി വരും. ടെസ്‌റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട പ്രകടനം കാഴ്‌ച വെയ്‌ക്കാന്‍ സാധിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img