09:57am 29 April 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ഫെബ്രുവരി 01 ശനി - ഇന്ന് നേട്ടം ആർക്കൊക്കെ
01/02/2025  12:52 AM IST
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ഫെബ്രുവരി 01 ശനി - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ജോലിസ്ഥലത്തുള്ളവരുമായി സഹകരിച്ച്‌ പോവുക. അയല്‍ക്കാരുമായി മെച്ചപ്പെട്ട ബന്ധം ലഭിക്കും. പണം സംബന്ധിച്ച ഇടപാടുകളില്‍ കൂടുതല്‍ ജാഗ്രത കാട്ടുക.


ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അനാവശ്യമായ പണച്ചിലവ്‌, അലച്ചില്‍ എന്നിവ ഫലം. ഉച്ചയ്ക്ക്‌ ശേഷം കാര്യങ്ങള്‍ മെച്ചപ്പെടും. ഏവരോടും സഹകരണ മനോഭാവത്തോടെ പെരുമാറുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉല്ലാസകരമായ ജീവിതം നയിക്കാന്‍ സാധിക്കും. അധിക ചെലവ് ഏര്‍പ്പെടാതെ സൂക്ഷിക്കുക. പണം സംബന്ധിച്ച വിഷയങ്ങളില്‍ ജാഗ്രത പാലിക്കണം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മാതാപിതാക്കളുടെ ആരോഗ്യനില തൃപ്‌തികരമല്ല. കലാരംഗത്തുള്ളവര്‍ക്ക്‌ അംഗീകാരം ലഭിക്കും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മാതാപിതാക്കളെ അനുസരിച്ച്‌ പോവുക നന്ന്‌. ഏതിലും ആലോചിച്ചു മാത്രം ഏര്‍പ്പെടുക. ഉദ്ദേശിക്കാത്ത പല കാര്യങ്ങളും നടന്നുകിട്ടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഗുരുജനങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടാവും. പ്രബലരുടെ സഹായം ലഭ്യമാകും. എങ്ങനെയെങ്കിലും തീര്‍ത്തേ മതിയാകൂ എന്നുള്ള വിചാരത്തോടെ പല കാര്യങ്ങളും ചെയ്‌തുതീര്‍ക്കും.


തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തര്‍ക്കങ്ങള്‍ ശുഭപര്യവസായിയായി തീരും. മാനസികമായി ചില്ലറ വിഷമങ്ങള്‍ക്ക് സാധ്യത. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആരോഗ്യ രംഗത്തെ പ്രവര്‍ത്തകര്‍ക്ക് ഗുണം. കൂട്ടുവ്യാപാരത്തില്‍ ഒരളവ്‌ ലാഭം ഉണ്ടാകും. സഹപ്രവര്‍ത്തകരോട്‌ അതിരുവിട്ടു പെരുമാറരുത്‌. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിദ്യാഭ്യാസ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത നല്‍കേണ്ടിവരും. ക്ഷേത്ര ആഘോഷങ്ങള്‍, വിവാഹക്കാര്യങ്ങള്‍ എന്നിവയില്‍ കൂടുതലായി പണം ചെലവഴിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൊതുവേ നല്ല സമയമാണിത്‌. മേലധികാരികളെ അനുസരിച്ച്‌ പോകുന്നതാണ്‌. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മുന്‍ കാല ഉപകാരങ്ങള്‍ക്കും ഫലമുണ്ടാവും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ്‌ സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും. 


മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രതാപമുള്ളവരുമായി ബന്ധപ്പെടാന്‍ അവസരം ലഭിക്കും. വീട്ടില്‍ സന്തോഷവും ശാന്തതയും കളിയാടും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img