മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കൃഷി, കച്ചവടം എന്നിവയില്‍ പ്രതീക്ഷിച്ചത്ര ലാഭം ഉണ്ടായെന്നു വരില്ല. അയല്‍ക്കാരോടോ സുഹൃത്തുക്കളോടെ സ്വന്തം ജീവിത രഹസ്യങ്ങള്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കരുത്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കോടതി കേസുകളില്‍ അനുകൂല തീരുമാനമുണ്ടാകും. സാമ്പത്തിക ബാധ്യതകള്‍ വര്‍ധിക്കും. ഷെയറുകളില്‍ നഷ്ടമുണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പുതിയ വീടുപണി പുരോഗമിക്കും. ജലാശയങ്ങളില്‍ വച്ച് അപകട സാധ്യതയുണ്ട്. സഹോദരിയുടെ വിവാഹം നടത്തും. ഉദ്യോഗത്തിലുയര്‍ച്ചയുണ്ടാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. അധികാരികളുടെ സഹായം ലഭിക്കും. മത്സരങ്ങളില്‍ വിജയിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും. പൊതുവേ നല്ല സമയമാണിത്. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വി. ഐ. പി കളുടെ സഹായം ഉണ്ടാകും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്‌തികരമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അടച്ചു തീര്‍ക്കാനുള്ള പഴയ കടങ്ങള്‍ വീടുന്നതാണ്. പിതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധ ആവശ്യമാണ്. പണം സംബന്ധമായ പ്രശ്‌നങ്ങള്‍ കുറയുന്നതാണ്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. പെണ്‍കുട്ടികള്‍ക്ക് മാതാപിതക്കളുടെ സഹായവും ആശീര്‍വാദവും ഏതുകാര്യത്തിലും ലഭ്യമാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴില്‍രംഗത്ത് പ്രതിസന്‌ധി. വിദ്യാതടസ്സം മാറും. പ്രേമം കലഹത്തിലവസാനിക്കും. മാതാപിതാക്കളില്‍നിന്ന് ശത്രുതനിറഞ്ഞ പെരുമാറ്റം ഉണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഏതു തീരുമാനത്തിലും ജാഗ്രത ആവശ്യമാണ്. വിവാഹാലോചനയുമായി ബന്‌ധപ്പെട്ട് അപമാനം നേരിടും. രോഗങ്ങള്‍ കുറയും.