മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മാതാപിതാക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാദ്ധ്യത. ദൈവിക കാര്യങ്ങളില്‍ കൂടുതലായി ഇടപഴകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാദ്ധ്യത.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ശുഭ വര്‍ത്തകള്‍ ശ്രവിക്കാനുള്ള സാദ്ധ്യത. കലാരംഗത്തുള്ളവര്‍ക്ക് നല്ല സമയം. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിദേശ സഹായം പ്രതീക്ഷിക്കാം. വൈദ്യുതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക. അയല്‍ക്കാരുമായി സൗഹൃദത്തോടെ പെരുമാറുക.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം. സര്‍ക്കാര്‍ ഇടപാടുകളില്‍ അനുയോജ്യമായ തീരുമാനം ഉണ്ടാവും. വിദേശ സഹായം പതീക്ഷിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മാതാപിതാക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാദ്ധ്യത ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും ഫലമുണ്ടാവും. ഒന്നിലും അമിത താത്‌പര്യം കാണിക്കാതിരിക്കുക.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വസ്തുസംബന്‌ധമായി കേസുകള്‍ ഉണ്ടാകും. ഗൃഹം, ധനം, വാഹനം ഇവയ്ക്ക് യോഗം. മാതൃ-പിതൃസ്വത്ത് ലഭിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഭൂമി സംബന്‌ധമായി കേസുകള്‍ പ്രതികൂലമാകും. വിലപിടിച്ച വസ്തുക്കള്‍ നഷ്‌ടപ്പെടും. സാഹിത്യരംഗത്ത് നേട്ടം. വൈദ്യശാസ്‌ത്ര മേഖലയില്‍ അപമാനസാധ്യത.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബാംഗങ്ങള്‍ തമ്മിലുള്ള കലഹത്തിന് ശമനം. വിവാഹക്കാര്യത്തില്‍ അനുകൂലമായ തീരുമാനം. സാമ്പത്തികമായി മെച്ചപ്പെട്ട ദിവസമാണിന്ന്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നല്ല മിത്രങ്ങളെ ലഭിക്കും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. കലാരംഗത്തുള്ളവര്‍ക്ക് നല്ല സമയം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട സമയം. കുടുംബ ജീവിതം ഉത്തമമാവും. സന്താനങ്ങളാല്‍ സന്തോഷം കൈവരും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കച്ചവടം, കൃഷി എന്നീ മേഖലകളില്‍ പൊതുവേ ഗുണകരമായ സമയം. യാത്രകളില്‍ അതീവ ശ്രദ്ധ നല്‍കുന്നത് ഉത്തമം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉന്നതരുടെ പ്രീതിക്ക് പാത്രീഭവിക്കും. ദമ്പതികള്‍ക്കിടയില്‍ ചെറിയതോതിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാകും.