മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഇഷ്ടാനുഭവങ്ങള്‍ക്ക് സാധ്യതയേറിയ ദിവസമാണ്. ഗുണകരമായ അവസരങ്ങള്‍ ലഭ്യമാകും. കാര്യവിജയം ഉണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
എന്നാല്‍ അവയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കഴിയുന്നതിനാല്‍ നേട്ടങ്ങള്‍ സ്വന്തമാകും. പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദാമ്പത്യസുഖം, കുടുംബനേട്ടം മുതലായവയ്ക്കും സാധ്യത. മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം പ്രതീക്ഷിക്കാവുന്ന ദിനം. തൊഴില്‍ നേട്ടം, ധനലാഭം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തീരുമാനങ്ങള്‍എടുക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ നേരിടേണ്ടി വരാം. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ട ദിവസമാണ്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ദീര്‍ഘ യാത്രകള്‍ മൂലം വൈഷമ്യങ്ങള്‍ വരാവുന്നതാണ്. നഷ്ടസാധ്യതയുള്ള ഏര്‍പ്പാടുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ശുഭകരമായ അനുഭവങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കാവുന്ന ദിനമാണ്. സൗഹൃദങ്ങളിൽ നിന്നും നല്ല അനുഭവങ്ങള്‍ ഉണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വിജയാനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. കുടുംബസുഖം, സന്താനങ്ങളെ കൊണ്ട് നല്ല അനുഭവങ്ങള്‍ എന്നിവയ്ക്കും സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രാരംഭ തടസം, ധന ക്ലേശം, അധ്വാന ഭാരം മുതലായവ പ്രതീക്ഷിക്കണം. അമിത ചിലവ് മൂലം ധന ക്ലേശം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രതീക്ഷിച്ച വിധത്തില്‍ കാര്യങ്ങള്‍ സംഭവിക്കുവാന്‍ പ്രയാസമുള്ള ദിവസമാണ്. എന്നാല്‍ പരിശ്രമങ്ങള്‍ക്ക് വൈകിയാലും ഫലപ്രാപ്തി ലഭിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ ഉണ്ടാകും. അധികാരികള്‍, ഗുരുജനങ്ങള്‍ മുതലായവര്‍ അനുകൂലരായി പെരുമാറും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത അധ്വാനം, യാത്രാ ക്ലേശം പോലെയുള്ള അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. ദിവസാന്ത്യത്തില്‍ ആശ്വാസകരമായ അനുഭവങ്ങള്‍ക്ക് സാധ്യത.