03:45am 08 November 2026
NEWS
ഐബി ഉദ്യോ​ഗസ്ഥയെ ഗർഭഛിദ്രത്തിന് വിധേയമാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കി
05/04/2025  09:29 AM IST
nila
ഐബി ഉദ്യോ​ഗസ്ഥയെ ഗർഭഛിദ്രത്തിന് വിധേയമാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കി

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതി സുകാന്തിന് കുരുക്ക് മുറുകുന്നു. വിവാ​ഹ വാ​ഗ്ദാനം നൽകിയ ശേഷമാണ് സുകാന്ത് യുവതിയെ ബവാത്സം​ഗത്തിനിരയാക്കിയത്. ഇതിന് പിന്നാലെ ​ഗർഭിണിയായ യുവതിയെ ഗർഭഛിദ്രത്തിന് വിധേയയാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കുകയും ചെയ്തു. ​ഗർഭഛിദ്രത്തിന് ശേഷമാണ് ഇയാൾ വിവാഹത്തിൽ നിന്നും പിന്മാറിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഐബി ഉദ്യോ​ഗസ്ഥനായ സുകാന്ത് യുവതിയെ ​ഗർഭഛിദ്രത്തിന് വിധേയയാക്കാൻ വ്യാജരേഖകളുണ്ടാക്കി എന്നാണ് പൊലീസിന്റെ കണ്ടെത്തിയിരിക്കുന്നത്. തങ്ങൾ വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് ഇയാൾ വ്യാജമായി തയാറാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉൾപ്പെടെ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തി.

ജൂലൈ മാസത്തിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് യുവതിയെ ​ഗർഭഛിദ്രം നടത്തിയത്. ഇതിന് ശേഷം സുകാന്ത് വിവാഹത്തിൽ നിന്ന് പിൻമാറി. മരണത്തിന് ഏതാനും ദിവസം മുൻപ് വിവാഹത്തിന് സമ്മതമല്ലന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചതായും പൊലീസ് വ്യക്തമാക്കി. ഇതിനെ തുടർന്നുണ്ടായ മാനസിക പ്രയാസമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നി​ഗമനത്തിലാണ് പൊലീസ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img