08:00pm 13 November 2025
NEWS
താമരശ്ശേരി ബിഷപ്പിന് വധഭീഷണി
01/11/2025  04:34 PM IST
nila
താമരശ്ശേരി ബിഷപ്പിന് വധഭീഷണി

കോഴിക്കോട് ∙ താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന് നേരെ വധഭീഷണി. ബിഷപ്പിന്റെ ഓഫീസിലെത്തിയ ഊമകത്തിലാണ് വധഭീഷണിയുള്ളത്. കത്ത് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ കൈമാറിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കത്തിൽ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട പരാമർശങ്ങളുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

കത്ത് എവിടെ നിന്നാണ് അയച്ചത്, പിന്നിൽ ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള ശ്രമം പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയൽ ഓസ്ട്രേലിയൻ പര്യടനത്തിലാണ്. കത്ത് ലഭിച്ചതിനെ തുടർന്ന് ദേവാലയ അധികാരികളും സുരക്ഷാ സംവിധാനങ്ങളും കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്.

ഭീഷണിയുടെ ഉറവിടം കണ്ടെത്തുന്നതിനായി ലഭ്യമായ CCTV ദൃശ്യങ്ങൾ പരിശോധിക്കാനും കത്തിലെ കൈയെഴുത്ത് ശാസ്ത്രീയ പരിശോധനയ്ക്കായി അയയ്ക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img