07:09pm 03 September 2026
NEWS
കുപ്പിവെള്ളത്തിൽ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവത്തിൽ ഒരുലക്ഷം രൂപ പിഴ
11/04/2025  07:44 AM IST
nila
കുപ്പിവെള്ളത്തിൽ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവത്തിൽ ഒരുലക്ഷം രൂപ പിഴ

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവത്തിൽ നിർമാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴയിട്ട് കോടതി. പെരിന്തൽമണ്ണ ആർഡിഒ കോടതിയുടേതാണ് നടപടി. കോയമ്പത്തൂർ ആസ്ഥാനമായുള്ള കുടിവെള്ള കമ്പനിയുടെ കുപ്പിവെള്ളത്തിലാണ് ചത്ത ചിലന്തിയെ കണ്ടെത്തിയത്. 

പെരിന്തൽമണ്ണയിലെ ഒരു റസ്റ്ററന്റിൽ നടന്ന വിവാഹ സൽക്കാരത്തിനിടെയാണ് കുപ്പിവെള്ളത്തിൽ ചിലന്തിയെ കണ്ടെത്തിയത്. ഭക്ഷണത്തിനൊപ്പം കൊടുത്ത വെള്ളക്കുപ്പിയിലാണ് ചത്ത ചിലന്തിയെ കണ്ടെത്തിയത്. ചിലന്തി വല ഉൾപ്പെടെയാണ് കുപ്പിക്കുള്ളിൽ ഉണ്ടായിരുന്നത്.

കിട്ടിയ ആൾ വെള്ളക്കുപ്പി പൊട്ടിക്കാതെ റസ്റ്ററന്റിൽ ഏൽപ്പിച്ചു. ഇവർ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർക്ക് കൈമാറി. പരിശോധനയെ തുടർന്നു വണ്ടൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ കെ.ജസീല നിർമാണ കമ്പനിക്കെതിരെ കേസെടുത്തു കോടതിക്കു കൈമാറി. സംഭവത്തിൽ നിർമാതാക്കൾക്കും വിതരണക്കാർക്കും വിൽപനക്കാർക്കും തുല്യ ഉത്തരവാദിത്തമാണുള്ളതെന്നും കോടതി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img