08:32pm 25 April 2026
NEWS
കുടിക്കാൻ വാങ്ങിയ ജീരക സോഡയ്ക്കുള്ളിൽ ചത്ത പാമ്പ്
25/04/2026  07:04 PM IST
nila
കുടിക്കാൻ വാങ്ങിയ ജീരക സോഡയ്ക്കുള്ളിൽ ചത്ത പാമ്പ്

കുടിക്കാൻ വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പ്. തൃശ്ശൂർ വെള്ളാങ്ങല്ലൂരിലാണ്  ജീരകസോഡയുടെ കുപ്പിക്കുള്ളിൽ ചത്ത പാമ്പിനെ കണ്ടെത്തിയത്. സോളാർ നിർമാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾക്കാണ് ജീരകസോഡാ കുപ്പിയിൽനിന്ന് പാമ്പിനെ കിട്ടിയത്.

ചൂടായതുകൊണ്ട് ചായ വേണ്ടെന്നുവെച്ച് തൊഴിലാളികൾ തണുത്ത ജീരകസോഡ വാങ്ങുകയായിരുന്നു. കുപ്പിയുടെ മൂടി തുറന്ന് കുടിക്കാൻ എടുത്തപ്പോഴാണ് ഉള്ളിൽ എന്തോ ഉള്ളതായി ശ്രദ്ധയിൽപെട്ടത്. പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. ഉടൻതന്നെ യുവാക്കൾ ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചു. കട താത്കാലികമായി പൂട്ടിയിരിക്കുകയാണ്. കടയുടമയ്ക്ക് നോട്ടീസും നൽകിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img