09:24am 30 April 2026
NEWS
ബംഗാൾ ഉൾക്കടലിൽ 'മോൻതാ' തീവ്ര ചുഴലിക്കാറ്റ്
28/10/2025  03:10 PM IST
ചെറുകര സണ്ണിലൂക്കോസ്
ബംഗാൾ ഉൾക്കടലിൽ  മോൻതാ തീവ്ര ചുഴലിക്കാറ്റ്

മാൻതാ' ചുഴലികാറ്റ്  (Cyclonic Storm)  തീവ്ര ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറി  മധ്യ പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിനു  മുകളിലായി  സ്ഥിതിചെയ്യുന്നു. വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി, ഇന്ന് (ഒക്ടോബർ 28) വൈകുന്നേരം/രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ, കാക്കിനടക്കു സമീപം, തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി110 കിലോമീറ്റർ വരെ  വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.

അറബിക്കടലിൽ തീവ്ര ന്യുനമർദ്ദം തുടരുന്നു  

മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യുനമർദ്ദം (Depression) സ്ഥിതി ചെയ്യുന്നു . ഇത് അടുത്ത 36 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ  അറബിക്കടലിലൂടെ വടക്ക് വടക്കു കിഴക്കൻ ദിശയിൽ നീങ്ങാൻ  സാധ്യത.

കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത. എന്നും നാളെയും (ഒക്ടോബർ  28 ,29)  ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img