12:25pm 11 November 2026
NEWS
ഫിഷിങിനും തട്ടിപ്പിനും എതിരെ,ഖത്തറിൽ സൈബർ സുരക്ഷാ ക്യാമ്പെയ്ൻ ആരംഭിച്ചു
02/10/2025  05:15 AM IST
nila
ഫിഷിങിനും തട്ടിപ്പിനും എതിരെ,ഖത്തറിൽ സൈബർ സുരക്ഷാ ക്യാമ്പെയ്ൻ ആരംഭിച്ചു

ദോഹ: സുരക്ഷിത ഡിജിറ്റൽ ലോകം ലക്ഷ്യ മിട്ട് സൈബർ സുരക്ഷാ ബോധവൽക്കരണ മാസം ആരംഭിച്ചു.ദേശീയ സൈബർ സുരക്ഷാ ഏജൻസി (NCSA) 2025ലെ സൈബർ സുരക്ഷാ ബോധവൽക്കരണ മാസം ബുധനാഴ്ച ദോഹയിൽ ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും ഒക്ടോബറിൽ ആചരിക്കുന്ന പരിപാടി ഇത്തവണ “നിങ്ങളുടെ ലോകം സുരക്ഷിതമാക്കൂ, ഭാവിയെ സംരക്ഷിക്കൂ” എന്ന പ്രമേയത്തിലാണ്.
സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫിസുമായി സഹകരിച്ച് ഏജൻസിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഉയർന്ന തിരക്കുള്ള മശൈറേബ്, ദോഹ കൊർണിഷ്, പ്ലേസ് വെൻഡോം മാൾ, ദോഹ ഫെസ്റ്റിവൽ സിറ്റി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ബോധവൽക്കരണ കാമ്പെയ്ൻ വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
മുതിർന്നവർ, യുവാക്കൾ, കുട്ടികൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി സൈബർ സുരക്ഷയുടെ പ്രാധാന്യം, ഫിഷിങ്, ഇലക്ട്രോണിക് തട്ടിപ്പ് തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യും.കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടി മൊബൈൽ പവില്യൻ ഒരുക്കും. വാരാന്ത്യങ്ങളിൽ പ്രധാന ഷോപ്പിംഗ് മാളുകളിൽ ഇന്ററാക്ടീവ് പഠന പ്രവർത്തനങ്ങളും ബോധവൽക്കരണ ഗെയിമുകളും സംഘടിപ്പിക്കും.
ആവശ്യകേന്ദ്രങ്ങളിൽ ബോധവൽക്കരണ വർക്ക്‌ഷോപ്പുകളും, പ്രത്യേകിച്ച് Asian Village ലക്ഷ്യമാക്കി തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി സെഷനുകളും സംഘടിപ്പിക്കും.
ഏജൻസി സൈബർ ഭീഷണികളെക്കുറിച്ചുള്ള സമൂഹ ബോധം ഉയർത്തി, സുരക്ഷിതമായ ഡിജിറ്റൽ സംസ്കാരം വളർത്തുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img