12:52pm 29 June 2026
NEWS
തന്ത്രിക്കും താഴമൺ മഠത്തിനുമെതിരായ സൈബർ ആക്രമണം; ആഭ്യന്തരമന്ത്രിക്ക് പരാതി
29/06/2026  08:10 AM IST
nila
തന്ത്രിക്കും താഴമൺ മഠത്തിനുമെതിരായ സൈബർ ആക്രമണം; ആഭ്യന്തരമന്ത്രിക്ക് പരാതി

ആലപ്പുഴ: ശബരിമല തന്ത്രി കണ്ഠര് രാജീവർക്കും താഴമൺ മഠത്തിനുമെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണവും സൈബർ ആക്രമണവും നടക്കുന്നതായി ആരോപിച്ച് തന്ത്രികുടുംബം ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി. മധുമണിമല എന്ന വ്യക്തിക്കെതിരെയാണ് നടപടി ആവശ്യപ്പെട്ട് പരാതി സമർപ്പിച്ചിരിക്കുന്നത്.

തന്ത്രി കണ്ഠര് രാജീവരുടെ ഭാര്യ ബിന്ദു രാജീവ് നൽകിയ പരാതിയിൽ, അടിസ്ഥാനരഹിതമായ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച് വ്യക്തിപരമായും കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരിട്ട് കൈമാറിയ പരാതിക്കൊപ്പം, സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളുടെ തെളിവുകൾ ഉൾപ്പെടുത്തിയ പെൻഡ്രൈവും സമർപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img