01:28am 03 August 2026
NEWS
കസ്റ്റംസ്-നികുതി സേവനങ്ങൾ ഇനി ഡിജിറ്റലായി ബന്ധിപ്പിക്കും; 11 പുതിയ സംയുക്ത ഡിജിറ്റൽ സേവനങ്ങൾ പ്രഖ്യാപിച്ച് ഖത്തർ
31/07/2026  09:23 PM IST
nila
കസ്റ്റംസ്-നികുതി സേവനങ്ങൾ ഇനി ഡിജിറ്റലായി ബന്ധിപ്പിക്കും; 11 പുതിയ സംയുക്ത ഡിജിറ്റൽ സേവനങ്ങൾ പ്രഖ്യാപിച്ച് ഖത്തർ

ദോഹ: ഖത്തറിലെ കസ്റ്റംസ്, നികുതി മേഖലകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് 11 പുതിയ സംയുക്ത ഡിജിറ്റൽ സേവനങ്ങൾ പ്രഖ്യാപിച്ചു. ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ 'അൽ നദീബ്' (Al Nadeeb) ഇലക്ട്രോണിക് കസ്റ്റംസ് സിസ്റ്റവും ജനറൽ ടാക്സ് അതോറിറ്റിയുടെ 'ധരീബ' (Dhareeba) ടാക്സ് പ്ലാറ്റ്‌ഫോമും തമ്മിലാണ് ഇലക്ട്രോണിക് സംയോജനം സാധ്യമാക്കിയത്.
​ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായുള്ള ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ രണ്ട് സുപ്രധാന സ്ഥാപനങ്ങളും കൈകോർക്കുന്നത്.
രജിസ്ട്രേഷൻ, ടാക്സ് റിട്ടേൺ സമർപ്പണം, ചരക്കുകളുടെ നീക്കം, എക്സൈസ് നികുതി നടപടികൾ തുടങ്ങിയ മേഖലകളിലാണ് പുതിയ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാവുക. അതോറിറ്റികൾക്കുമിടയിൽ സുരക്ഷിതമായ വിവര വിനിമയം (Data exchange) ഓട്ടോമേറ്റഡ് ആയി നടക്കുന്നതിനാൽ വിവരങ്ങൾ വീണ്ടും നേരിട്ട് രേഖപ്പെടുത്തേണ്ടി വരില്ല. ഇത് ജോലിയിലെ ഇരട്ടിപ്പ് ഒഴിവാക്കുകയും വിവരങ്ങളുടെ കൃത്യത വർദ്ധിപ്പിക്കുകയും ചെയ്യും.കസ്റ്റംസ്-നികുതി നടപടികൾ കൂടുതൽ ലളിതവും വേഗതയേറിയതുമാകുന്നതോടെ രാജ്യത്തെ ബിസിനസ് അന്തരീക്ഷത്തിന് കൂടുതൽ കരുത്തേകും.
​ഡിജിറ്റൽ ഗവേണൻസ് ശക്തമാക്കുന്നതിലൂടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ഡാറ്റാ ഗുണനിലവാരം ഉയർത്താനും സാധിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് ചെയർമാൻ അഹമ്മദ് ബിൻ അബ്ദുള്ള അൽ ജമാലും, ജനറൽ ടാക്സ് അതോറിറ്റി പ്രസിഡന്റ് ഖലീഫ ബിൻ ജാസിം അൽ കുവാരിയും വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img