
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) “Wildlife Forensic Investigation-ലെ പുരോഗതികൾ” എന്ന വിഷയത്തിൽ ഏകദിന ശിൽപ്പശാല ഡിസംബർ നാലിന് കുസാറ്റ് സെമിനാർ കോംപ്ലെക്സിൽ നടക്കും. സുസ്ഥിര വികസന ലക്ഷ്യം 15-ന്റെ ഭാഗമായി സെന്റർ ഫോർ ഇന്റഗ്രേറ്റഡ് സ്റ്റഡീസ്, എംഎസ് സി ഫോറൻസിക് സയൻസ് പ്രോഗ്രാം ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
ശിൽപ്പശാല രാവിലെ 9.30 മുതൽ വൈകിട്ട് 5.00 വരെ നടക്കും. നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റിയിലെ സയന്റിഫിക് കൺസൾട്ടന്റ് ഡോ. ആർ. സുഗന്ത സക്തിവേൽ, WCCB ചെന്നൈയിലെ വൈൽഡ്ലൈഫ് ഇൻസ്പെക്ടർ ഡോക്കി അദിമല്ലയ്യ, സ്റ്റേറ്റ് വൈൽഡ്ലൈഫ് വെറ്ററിനറി സർജൻ ഡോ. അരുണ്‍ സക്കറിയ, കേരള സംസഥാന അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് മനു സത്യൻ എന്നിവരാണ് പ്രധാന സെഷനുകൾ കൈകാര്യം ചെയുന്നത്.
500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്ട്രേഷന്റെ അവസാന തീയതി നവംബർ 28. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭ്യമാകും. രജിസ്ട്രേഷൻ HTTPS://FORMS.GLE/DFRGXE9WSRTMCUHV7 എന്ന ഗൂഗിൾ ഫോം വഴി ചെയാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 81290 88672, 73067 97731, 75610 87830 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.








