01:39am 13 November 2026
NEWS
കുസാറ്റ്: ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു.
17/03/2026  02:27 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ്: ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു
HIGHLIGHTS

പ്രസിദ്ധ ഹിന്ദി സാഹിത്യകാരിയും നിരൂപകയുമായ രോഹിണി അഗർവാൾ സെമിനാർ ഉദ്‌ഘാടനം ചെയുന്നു.

 

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഹിന്ദി വകുപ്പ് 'സമകാലീൻ ഹിനി കഥാ സാഹിത്യ: ദശ ഔർ ദിശ' എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. പ്രസിദ്ധ ഹിന്ദി സാഹിത്യകാരിയും നിരൂപകയുമായ രോഹിണി അഗർവാൾ സെമിനാർ ഉദ്‌ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. പ്രണീത പി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ബാംഗ്ലൂർ ഹിന്ദി ശിക്ഷൺ യോജന മുൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഡി. രാധിക ദേവി, ഹിന്ദി വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രീലേഖ കെ. എൻ, എമിരിറ്റസ് പ്രൊഫസർ ഡോ. ആർ ശശിധരൻ, അസിസ്റ്റന്റ് പ്രൊഫസർ ഷീന എം. എ, ഗവേഷക മരിയ സോണിയ വി. എസ് എന്നിവർ സംസാരിച്ചു.

പ്രസിദ്ധ ഹിന്ദി എഴുത്തുകാരൻ രണേന്ദ്ര, ഡോ. പി. രവി, ഡോ. വി.ജി. ഗോപാലകൃഷ്ണൻ, ഡോ. ശാന്തി നായർ, ഡോ. എൻ. ജി. ദേവകി, ഡോ. വി. കെ. സുബ്രമണ്യൻ, ഡോ. അനീഷ് സിറിയക്, ഡോ. അഞ്ജലി എൻ, ഡോ. രശ്മി രവീന്ദ്രൻ, ഡോ. അഞ്ജലി എസ്, ഡോ. റിനു എലിസബത്ത് ഫിലിപ്പ് എന്നിവർ സെമിനാറിൽ പ്രഭാഷണം നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img