01:06pm 11 November 2026
NEWS
കുസാറ്റ്: ദി സൗണ്ട് ഓഫ് മ്യൂസിക് വർക്ക്ഷോപ്പ് ഒക്ടോബർ 3 മുതൽ
29/09/2025  04:33 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ്: ദി സൗണ്ട് ഓഫ് മ്യൂസിക് വർക്ക്ഷോപ്പ് ഒക്ടോബർ 3 മുതൽ

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) യുവജന ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ദി സൗണ്ട് ഓഫ് മ്യൂസിക് വർക്ക്ഷോപ്പ് ഒക്ടോബർ 3,4,5 തീയതികളിൽ ഹിന്ദി വകുപ്പ് ഓഡിറ്റോറിയത്തിൽ നടക്കും. സംഗീതത്തിൻ്റെ വിവിധ വശങ്ങളായ വോക്കൽ, ഇൻസ്ട്രമെൻ്റൽ, ക്ലാസ്സിക്കൽ തുടങ്ങിയവയ്ക്ക് പുറമേ പാട്ട് റെക്കോർഡിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക പരിശീലനം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ സെഷനുകൾ നടക്കും. പ്രശസ്ത സിനിമാ സംഗീത സംവിധായകനായ രാഹുൽ രാജ് ഒക്ടോബർ 3ന് രാവിലെ 9.30 ന് ഹിന്ദി വകുപ്പ് ഓഡിറ്റോറിയത്തിൽ വർക്ക്ഷോപ്പിൻ്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് സംസ്ഥാന അവാർഡ് ജേതാവും സംഗീത സംവിധായകനുമായ ബേണി, പ്രശസ്ത സംഗീതജ്ഞയും മൃദംഗ വാദകയുമായ ചാരു ഹരിഹരൻ, മൈ സ്റ്റുഡിയോ സി.ഇ. ഒ യും കംപോസറുമായ ഹരിശങ്കർ വി, തിരുവനന്തപുരം വിമൻസ് കോളേജ് മ്യൂസിക് വിഭാഗം അധ്യാപകരും സംഗീതജ്ഞരുമായ ഡോ. ധനലക്ഷ്മി, സജ്ന സുധീർ, വയലിനിസ്റ്റ് വിവേക്, മൃദംഗവാദകൻ ബെല്ലിക്കോത്ത് രാജീവ് ഗോപാൽ തുടങ്ങിയവർ വിവിധ സെഷനുകൾ നയിക്കും. സർവ്വകലാശാല വിദ്യാർത്ഥികളോടൊപ്പം സർവകലാശാലയ്ക്കു പുറത്തുള്ള
 സംഗീതപ്രേമികൾക്കും വർക്ക്ഷോപ്പിൽ പങ്കെടുക്കാം.  വിശദ വിവരങ്ങൾക്ക് https://welfare.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ 9447508345.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img