10:29pm 11 November 2026
NEWS
കുസാറ്റ്: വായനദിനം ആചരിച്ചു.
19/06/2026  03:54 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ്: വായനദിനം ആചരിച്ചു

 

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഒരു മാസം നീണ്ടു നിൽക്കുന്ന വായനദിന മാസാഘോഷത്തിന്റെ ഭാഗമായി "വായനമഹോത്സവം" സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. ജോലിത്തിരക്കുകൾക്കിടയിലും വായിക്കാൻ സമയം കണ്ടെത്തണമെന്നും ഓരോ വായനയിൽനിന്നും ലഭിക്കുന്ന വ്യത്യസ്ത അനുഭവങ്ങൾ വളരെ വിലപെട്ടതാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇതോടൊപ്പം വായനദിന പ്രതിജ്ഞ അദ്ദേഹം ചൊല്ലി കൊടുത്തു.

വായനദിനതോടനുബന്ധിച്ച് ഡിസി ബുക്ക്സ് സംഘടിപ്പിക്കുന്ന പുസ്തകോത്സവം സർവകലാശാല രജിസ്ട്രാർ പ്രൊഫ. ഡോ. അരുൺ എ. യു, ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്ലാനിങ് ടെവേലോപ്മെന്റ്റ് ഓഫീസർ സയിദ കെ. എം, ഫിനാൻസ് വിഭാഗം ജോയിന്റ് രജിസ്ട്രാർ സുധീഷ് പി. എം എന്നിവർ പങ്കെടുത്തു.

നാല് ദിവസം നീണ്ടു നിൽക്കുന്ന പുസ്തകോത്സവം ജൂൺ 23ന് സമാപിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img