11:28pm 11 November 2026
NEWS
കുസാറ്റ്: മറൈൻ ബയോ ഡിസ്കവറി എന്ന വിഷയത്തിൽ അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കുന്നു


19/11/2025  04:31 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ്: മറൈൻ ബയോ ഡിസ്കവറി എന്ന വിഷയത്തിൽ അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കുന്നു

കൊച്ചി:  കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) നാഷണൽ സെന്റർ ഫോർ അക്വാറ്റിക് ആനിമൽ ഹെൽത്ത് (NCAAH) നവംബർ 24–25,  തീയതികളിൽ “Advances in Marine Bio-Discovery of Drugs, Pharmaceuticals and Nutraceuticals” എന്ന വിഷയത്തിൽ അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കുന്നു. പരിപാടി കൊച്ചിയിലെ രവിപുരത്തുളള ദി മേഴ്സി ബിസിനസ് ഹോട്ടലിൽ നടക്കും.

ഭാരത സർക്കാരിൻ്റെ വിദ്യാഭ്യാസ മന്ത്രാലയം, നടപ്പാക്കുന്ന SPARC (Scheme for Promotion of Academic and Research Collaboration) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ശില്പശാല, സാൻഡിയാഗോയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യാനോഗ്രഫിയിലെ Centre for Marine Biotechnology and Biomedicine ന്റെ സഹകരണത്തോടെയാണ് നടക്കുന്നത്.

മറൈൻ ബയോ ഡിസ്കവറിയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, പ്രോട്ടോ കോളുകൾ എന്നിവ മനുഷ്യ, വെറ്റിനറി മേഖലയിലെ ആരോഗ്യ പരിപാലനത്തിനായി എങ്ങനെ ഉപയോഗിക്കാം എന്നതാണ് ശില്പശാല ചർച്ച ചെയ്യുന്നത്. ഈ ദ്വിദിന ശില്പശാലയിൽ ഇന്ത്യയിലും വിദേശത്തും നിന്നുള്ള പ്രമുഖ ഗവേഷകർ, ബയോടെക്നോളജി വിദഗ്ധർ, മറൈൻ ഹെൽത്ത് പ്രൊഫഷണലുകൾ എന്നിവർ പങ്കെടുക്കും. യു.സി. സാൻഡിയാഗോ, NIPER, യൂറോപ്യൻ യൂനിവേഴ്സിറ്റി ഫൗണ്ടേഷൻ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് ജോർദാൻ എന്നിവയുൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ പ്രഭാഷണം  നടത്തും.

വിദ്യാർത്ഥികൾ, ഗവേഷകർ, അധ്യാപകർ, ശാസ്ത്രജ്ഞർ, ഇൻഡസ്ട്രി പ്രൊഫഷണലുകൾ എന്നിവർക്കു പരിപാടിയിൽ പങ്കെടുക്കാം. നവംബർ 22 വരെയാണ് രജിസ്ട്രേഷൻ. രജിസ്ട്രേഷനും മറ്റു വിശദ വിവരങ്ങൾക്കും www.ncaah.ac.in സന്ദർശിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img