07:07pm 12 May 2026
NEWS
കുസാറ്റ്: ഇന്റർനാഷണൽ കോൺഫറൻസ് & ഡോക്ടറൽ
കോളോക്വിയം’26 മെയ് 15ന്

12/05/2026  03:49 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ്: ഇന്റർനാഷണൽ കോൺഫറൻസ് ആന്‍റ് ഡോക്ടറൽ കോളോക്വിയം’26 മെയ് 15ന്

 

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (SMS) മെയ് 15, 16 തീയതികളിൽ “ഇന്റർനാഷണൽ കോൺഫറൻസ് & ഡോക്ടറൽ കോളോക്വിയം’26” സംഘടിപ്പിക്കുന്നു. SMS റിസർച്ച് ഫോറത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ സമ്മേളനത്തിന്റെ രണ്ടാം പതിപ്പ് “ഡിജിറ്റൽ ഫ്യൂച്ചേഴ്സ്: റീഇമാജിനിംഗ് സോഷ്യൽ ആൻഡ് ബിസിനസ് മോഡൽസ്” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് നടക്കുന്നത്. രാജ്യത്തിനകത്തും വിദേശത്തുനിന്നുമായി 200-ലധികം ഗവേഷകരും പ്രതിനിധികളും പങ്കെടുക്കും.

ഡിജിറ്റൽ കാലഘട്ടത്തിലെ സങ്കീർണമായ ഗവേഷണ വെല്ലുവിളികളെ ചർച്ച ചെയ്യുന്നതിനായി പ്രമുഖ അക്കാദമിക വിദഗ്ധർ, ഗവേഷകർ, വ്യവസായ രംഗത്തെ പ്രവർത്തകർ, ഡോക്ടറൽ ഗവേഷകർ എന്നിവരെ ഒരുമിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. അക്കാദമിക് പേപ്പർ അവതരണങ്ങൾ, പ്രത്യേക ഡോക്ടറൽ കോളോക്വിയം, പ്രസിദ്ധീകരണാവസരങ്ങൾ, വിവിധ സ്പെഷ്യലൈസ്ഡ് ട്രാക്കുകളിലൂടെയുള്ള നെറ്റ്‌വർക്കിംഗ് സെഷനുകൾ എന്നിവ സമ്മേളനത്തിന്റെ ഭാഗമാകും.

“Future-Proofing Research in the Digital Economy: A Dialogue with Journal Editors” എന്ന വിഷയത്തിലുള്ള പ്രത്യേക സംവാദ സെഷൻ IIM കോഴിക്കോടിലെ പ്രൊഫ്. ജോഷി ജോസഫ് മോഡറേറ്റ് ചെയ്യും. IIM ബാംഗ്ലൂറിലെ പ്രൊഫ്. ശ്രീനിവാസൻ രംഗൻ, Indian Institute of Management Kozhikodeയിലെ പ്രൊഫ്. ഷഫാലി ഗുപ്ത, യൂണിവേഴ്സിറ്റി ഓഫ് ഡെലാവെയറിലെ മാർക്കറ്റിംഗ് വിഭാഗം എമിറിറ്റസ് പ്രൊഫസർ അജയ് മൻറായ്, ത്യാഗരാജ സ്കൂൾ ഓഫ് മാനേജ്‌മെന്റിലെ പ്രൊഫ്. കെ. മത്തിയഴഗൻ എന്നിവർ പങ്കെടുക്കും. “Systems Thinking in Action: Designing Holistic Research” എന്ന മറ്റൊരു പ്രധാന സെഷൻ IIM മദ്രാസിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മുൻ പ്രൊഫസറും ഇസിഫൈ ഫൌണ്ടേഷൻ ഫോർ ഹയർ എഡ്യൂക്കേഷന്റെ മുൻ വൈസ് ചാൻസലറുമായ പ്രൊഫ്. എൽ. എസ്. ഗണേഷ് നയിക്കും. രണ്ടാം ദിവസം IIM ബാംഗ്ലൂറിലെ സ്ട്രാറ്റജി വിഭാഗം ചെയർപേഴ്സണും NSRCEL ചെയർപേഴ്സണുമായ പ്രൊഫ്. റെജി ജോർജ് പള്ളത്തിട്ടയുടെ നേതൃത്വത്തിൽ “Learning with Cases” എന്ന സെഷനും നടക്കും. ഇതിനോടൊപ്പം അക്കാദമിക് പേപ്പർ അവതരണങ്ങൾ നടക്കും.

തിരഞ്ഞെടുത്ത ഗവേഷണ പ്രബന്ധങ്ങൾക്ക് Journal of Global Marketing (Scopus Q1, ABDC-B, Taylor & Francis), Journal of Creative Communication (Scopus Q2, ABDC-C, Sage), SMS Journal of Business Management തുടങ്ങിയ പ്രശസ്ത ജേണലുകളിൽ പ്രസിദ്ധീകരണാവസരവും ലഭിക്കും. മികച്ച പ്രബന്ധത്തിനും യുവ ഗവേഷകർക്കുമായി പ്രത്യേക അവാർഡുകളും സമ്മേളനത്തിന്റെ ഭാഗമായി നൽകും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img