
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി പുരസ്‌കാര ജേതാക്കൾക്കൊപ്പം, ഡോ. പ്രണീത പി, ഡോ. ബൃന്ദ ബാല ശ്രീനിവാസൻ എന്നിവർ സമീപം.
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഹിന്ദി വകുപ്പ് അധ്യാപികയായിരുന്ന ഡോ. എൽ സുനിതാ ബായിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ 2025-ലെ പുരസ്‌കാരങ്ങൾ സർവകലാശാല വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി വിതരണം ചെയ്തു. ‘ഗ്യാൻ’ പുരസ്കാരത്തിന് ശ്രീ കേരളവർമ്മ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. രാജേശ്വരി. കെയും, ‘ധിഷണ’ പുരസ്കാരത്തിന് കേരള യൂണിവേഴ്സിറ്റി, കാര്യവട്ടം ക്യാമ്പസ് റിട്ടയേർഡ് പ്രൊഫസർ ഡോ. ജെ ഉമാകുമാരിയും , ‘മേധാ’ പുരസ്കാരത്തിന് കുസാറ്റ് ഹിന്ദി വകുപ്പിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികളായ അഞ്ജലി പോൾസൺ, മേഘന എ എന്നിവരും അർഹരായി. കുസാറ്റ് ഹിന്ദി വകുപ്പ് മേധാവി ഡോ. പ്രണീത പി. അധ്യക്ഷത വഹിച്ച യോഗത്തിൽ കുസാറ്റ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസറും മേധാവിയുമായ ഡോ. ബൃന്ദ ബാല ശ്രീനിവാസൻ, ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിന്റെ റിട്ട. ട്രാൻസ്ലേറ്റർ എസ് ജാനകി എന്നിവർ സംസാരിച്ചു.








