09:52pm 16 October 2026
NEWS
കേരളത്തിലെ ആദ്യ വ്യവസായ ഫ്ലെക്സി പാഠ്യപദ്ധതി നടപ്പാക്കാനൊരുങ്ങി കുസാറ്റ് ശില്പശാലകൾക്ക് തുടക്കം
16/10/2026  08:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തിലെ ആദ്യ വ്യവസായ ഫ്ലെക്സി പാഠ്യപദ്ധതി നടപ്പാക്കാനൊരുങ്ങി കുസാറ്റ് ശില്പശാലകൾക്ക് തുടക്കം
HIGHLIGHTS

സ്കൂൾ ഓഫ് എൻജിനീയറിങ്, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, പ്രൊഫ. എൻ ആർ മാധവ മേനോൻ ഇന്റർ ഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആൻഡ് പ്രോട്ടോകോള്സ് എന്നീ വകുപ്പുകൾ സംഘടിപ്പിച്ച ശില്പശാലകളിൽ നിന്ന്.

കൊച്ചി: കേരളത്തിലെ ആദ്യ വ്യവസായ സൗഹൃദ പാഠ്യപദ്ധതി സംവിധാനം നടപ്പിലാക്കുന്നതിന്റെയും പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെയും ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിവിധ വകുപ്പുകൾ ശില്പശാല സംഘടിപ്പിച്ചു. സ്കൂൾ ഓഫ് എൻജിനീയറിങ്, പ്രൊഫ. എൻ ആർ മാധവ മേനോൻ ഇന്റർ ഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആൻഡ് പ്രോട്ടോകോള്സ് (ICREP), സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് എന്നീ വകുപ്പുകൾ ആണ് ശില്പശാലകൽ സംഘടിപ്പിച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിലെ (NEP) വ്യവസ്ഥകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക, വ്യവസായ-അക്കാദമിക സഹകരണം ശക്തിപ്പെടുത്തുക, വിദ്യാർഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പഠനരീതി പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ശിൽപശാലയുടെ പ്രധാന ലക്ഷ്യങ്ങൾ.

വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരിയുടെ നിർദേശപ്രകാരമാണ് ശില്പശാലകൾ സംഘടിപ്പിച്ചത്. സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച ശില്പശാല എൻജിനീയറിങ് ഫാക്കൽറ്റി ഡീൻ പ്രൊഫ. സെന്തിൽ പ്രകാശ് എം. എൻ ഏകോപിപ്പിച്ചു.

ഐഐടി പാലക്കാട്ടെ പ്രൊഫ. ആനന്ദ് ടി. എൻ. സി. വിദഗ്ധനായി ശിൽപശാലയ്ക്ക് നേതൃത്വം നൽകി. പ്രൊഫ. എൻ ആർ മാധവ മേനോൻ ഇന്റർ ഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആൻഡ് പ്രോട്ടോകോള്സ് സംഘടിപ്പിച്ച ശില്പശാലയിൽ വിവിധ മേഖലകളിലെ വിദഗ്ധർ നേരിട്ടും ഓൺലൈനായും പരിപാടിയിൽ പങ്കെടുത്തു. സുപ്രീംകോടതി അഭിഭാഷകനും LiveLaw.in-ന്റെ സഹസ്ഥാപകനും ലീഗൽ ടെക്‌നോളജി മെന്ററുമായ അഡ്വ. പി. വി. ദിനേശ്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും ICMEC Global-ന്റെ ഇന്ത്യാ പ്രോജക്ട് ഡയറക്ടറായ ബിജുമോൻ ഇ. എസ്., Hirevibe Talent-ന്റെ മാനേജിംഗ് ഡയറക്ടർ പ്രശാന്ത് കെ. വി., കേരള ഹൈക്കോടതി അഭിഭാഷകരായ അഡ്വ. ലെജിത്, അഡ്വ. രാം മോഹൻ, കുസാറ്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ICREP-ലെ അധ്യാപികയുമായ ഡോ. റാഫിദ റഹിമാൻ കെ. എ., കാലിഫോർണിയയിലെ Cerebras Systems-ലെ സാങ്കേതികവിദഗ്ധനായ ഡോ. വിനയ് പൊണ്ടേങ്കണ്ടത്ത്, L&T Technology Services-ലെ പ്രോഗ്രാം മാനേജരും സൊല്യൂഷൻസ് ആർക്കിടെക്റ്റുമായ ഋഷികുമാർ, IQVIA-യിലെ ലാബ് പ്രോജക്ട് കോർഡിനേറ്ററായ കാർത്തിക് എന്നിവർ വിവിധ മേഖലകളിലെ അനുഭവങ്ങളും വിദഗ്ധ അറിവുകളും പങ്കുവെച്ചു. ICREP-യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഓർഗനൈസിങ് സെക്രട്ടറിയായി പ്രൊഫ. (ഡോ.) വാണി കേസരി എ. പ്രവർത്തിച്ചു.

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് സംഘടിപ്പിച്ച ശില്പശാലയിൽ അഡ്വ. അശോക് എം. ചെറിയാൻ, മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ; ഡോ. വി. എസ്. സെബാസ്റ്റ്യൻ, ഡയറക്ടർ, കോഓപ്പറേറ്റീവ് ലോ കോളേജ്; ശ്രീ. എൻ. ബാലസുബ്രഹ്മണ്യം, കമ്പനി സെക്രട്ടറി; അഡ്വ. ശങ്കർ പണിക്കർ, അംഗീകൃത മധ്യസ്ഥനും ഇൻസോൾവൻസി പ്രൊഫഷണലും; ശ്രീമതി ദീപ്തി ദാമോദരൻ, സീനിയർ മാനേജർ, ഡോഡ്ജ് കൺസ്ട്രക്ഷൻ നെറ്റ്‌വർക്ക്; ശ്രീ. അഷിത് എസ്., മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ കരിയർ ഡെവലപ്‌മെന്റ് സെന്റർ മേധാവി; ഡോ. കിരൺ വിജയ്, സി.ഇ.ഒ., എ.ഐ.സി.-ഐ.ഐ.ഐ.ടി.കെ. ഇൻക്യുബേഷൻ സെന്റർ എന്നിവർ പങ്കെടുത്തു. ഡോ. ബിനു മോൾ കെ., ഡയറക്ടർ, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന്റെ നേതൃത്വത്തിൽ, ഫാക്കൽറ്റി ഓഫ് ലോ ഡീൻ ഡോ. വാണി കേസരി എ.യുടെ മാർഗനിർദേശത്തോടെ യോഗം നടന്നു. അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീജിത്ത് എസ്. യോഗത്തിന്റെ ഏകോപനം നിർവഹിച്ചു.

BBA LL.B., B.Com LL.B., LL.M. പ്രോഗ്രാമുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ലീഗൽ ടെക്നോളജി, ഫിൻടെക്, സൈബർ നിയമം, കോർപ്പറേറ്റ് ഗവേണൻസ്, ഇ.എസ്.ജി., സംരംഭകത്വം, സൈബർ സുരക്ഷ, ടാലന്റ് മാനേജ്‌മെന്റ്, സാങ്കേതികവിദ്യാധിഷ്ഠിത സേവനങ്ങൾ, തൊഴിൽസജ്ജമായ നൈപുണ്യ വികസനം തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു.

വ്യവസായം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ മാറ്റങ്ങൾക്കനുസൃതമായി പാഠ്യപദ്ധതി കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിനായി കേരളത്തിലെ ആദ്യ വ്യവസായ സൗഹൃദ പാഠ്യപദ്ധതി സംവിധാനം നടപ്പിലാക്കാൻ കുസാറ്റ് 2026 സെപ്റ്റംബറിൽ തീരുമാനിച്ചിരുന്നു. നിർദിഷ്ട മാതൃകയനുസരിച്ച്, പാഠ്യപദ്ധതിയുടെ 80 ശതമാനം ബോർഡ് ഓഫ് സ്റ്റഡീസ് അംഗീകരിച്ച അടിസ്ഥാന പാഠ്യവിഷയങ്ങളും ശേഷിക്കുന്ന 20 ശതമാനം കാലാനുസൃതമായി പരിഷ്‌കരിക്കാവുന്ന ഘടകങ്ങളുമായിരിക്കും. ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, ഗവേഷണ കണ്ടെത്തലുകൾ, വിവിധ വിഷയങ്ങളുടെ സംയോജിത പഠനം, വ്യവസായ മേഖലയിലെ പ്രവർത്തനരീതികൾ, സമകാലിക മാറ്റങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതിനാണ് ഈ പരിഷ്‌കരണ സംവിധാനം ലക്ഷ്യമിടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img