01:23am 12 November 2026
NEWS
മറൈൻ ബയോഡിസ്കവറി ഗവേഷണത്തിന് ആഗോള സഹകരണം നിർണായകം കുസാറ്റ് ശില്പശാല സമാപിച്ചു
26/11/2025  05:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മറൈൻ ബയോഡിസ്കവറി ഗവേഷണത്തിന് ആഗോള സഹകരണം നിർണായകം കുസാറ്റ് ശില്പശാല സമാപിച്ചു
HIGHLIGHTS

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാൻഡിയാഗോയിലെ സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ഡോ. വില്യം ഗർവിക്ക് പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) നാഷണൽ സെന്റര് ഫോർ അക്വാറ്റിക്ക് അനിമൽ ഹെൽത്ത് (NCAAH) സംഘടിപ്പിച്ച 'Advances in Marine Bio-discovery of Drugs, Pharmaceuticals and Nutraceuticals' എന്ന അന്താരാഷ്ട്ര ശില്പശാലയുടെ സമാപന ചടങ്ങിൽ നടന്ന പാനൽ ചർച്ചയിൽ, മറൈൻ ബയോഡിസ്കവറിയിൽ പുരോഗതി കൈവരിക്കാൻ ശക്തമായ ദേശീയ-അന്തർദേശീയ അന്തർവിഭാഗ സഹകരണം അനിവാര്യമെന്നണ് വിദഗദ്ധർ വിലയിരുത്തി.

സമാപന ചർച്ചയിൽ പുതിയ സമുദ്രജന്യ മരുന്നുകളും ബയോആക്റ്റിവ് സംയുക്തങ്ങളും കണ്ടെത്താൻ മൈക്രോ ബയോളജി, മറൈൻ ബയോളജി, ബയോപ്രോസ്‌പെക്ടിങ്, ബയോ പ്രോസസ്സ് എൻജിനീയറിങ്, കൃതിമബുദ്ധി (AI), മെഷീൻ ലേണിങ് എന്നിവയുടെ ഏകോപിത പ്രവർത്തനം നിർണായകമാണെന്ന് പാനൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. സമുദ്രജീവികളും ബയോആക്റ്റിവ് മോളിക്യൂളുകളും അടങ്ങിയ ശാസ്ത്രീയമായി ക്രമീകരിച്ച റീപോസിറ്ററികളും ലൈബ്രറികളും നിർമ്മിക്കുന്നത് ഫാർമസ്യുട്ടിക്കൽ സാധ്യതകൾ സമഗ്രമായി വിലയിരുത്തുന്നതിനും സിസ്റ്റമാറ്റിക് സ്‌ക്രീനിങ്ങിനും നിർണായകമാണെന്നും വിദഗദ്ധർ അഭിപ്രായപെട്ടു.

സമുദ്ര മലിനീകരണം മൂലം നഷ്ട്ടപ്പെടാവുന്ന സമുദ്ര ജൈവവൈവിധ്യം ലോകത്തിലെ ഏറ്റവും വലിയതും ഗവേഷണപരമായും വാണിജ്യപരമായും ഇപ്പോഴും പൂർണമായി ഉപയോഗിക്കപ്പെടാത്തതുമായ ഉയർന്ന മൂല്യമുള്ള ബയോറിസോഴ്‌സുകളുടെ കാലവറയാകണമെന്നും, സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണം ഭാവിയിലെ ബയോമെഡിക്കൽ, സാങ്കേതിക പുരോഗതിക്കു നിർണായകമാണെന്നും വിദഗദ്ധർ മുന്നറിയിപ്പ് നൽകി.

സാൻഡിയാഗോയിലെ സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ഡോ. വില്യം ഗർവിക്ക്, കുസാറ്റ് NCAAH സ്ഥാപകൻ ഡോ. ഐ സ് ബ്രൈറ്റ് സിംഗ്,  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫർമസ്യൂട്ടികൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (NIPER) പ്രൊഫ. ഇൻഡർപാൽ സിംഗ്,  NCAAH ഡയറക്ടർ ഡോ. വത്സമ്മ ജോസഫ്, കുസാറ്റ് മറൈൻ ബയോളജി, മൈക്രോബയോളജി & ബയോകെമിസ്ട്രി വിഭാഗം തലവൻ ഡോ. സജീവൻ ടി പി, NCAAH അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജയേഷ് പുതുമന എന്നിവരാണ് പാനലിൽ പങ്കെടുത്തത്.മനുഷ്യാരോഗ്യം, മൃഗാരോഗ്യം, മത്സ്യകൃഷി തുടങ്ങിയ മേഖലകളിൽ മറൈൻ ബയോഡിസ്കവറിയുടെ പ്രായോഗിക പ്രയോജനങ്ങൾ വളർത്തുന്നതിനുള്ള കൂട്ടായ പ്രവർത്തനത്തെ ലക്ഷ്യമാക്കി ശില്പശാല സമാപിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img