
കൊച്ചി: എറണാകുളം സെയിന്റ് ആൽബെർട്ട്സ് കോളേജിൽ ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെ നടന്ന 38-ആം കേരളം ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കി.
SciSol അവാർസിൽ എറണാകുളം ജില്ലയിലെ വായു മലിനീകരണ പ്രശ്നത്തിന് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരം മുന്നോട്ടുവെച്ച കുസാറ്റ് വിദ്യാർത്ഥി സംഘത്തിന് 50000 രൂപയുടെ ക്യാഷ് അവാർഡോടുകൂടി ഒന്നാം സ്ഥാനം നേടി. പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നൊളജിയിലെ ബി.ടെക് വിദ്യാർത്ഥികളായ നീതു ടി, ജ്യോതിക ടി, ജസിനി കെ യും സ്കൂൾ ഓഫ് എൻജിനീയറിങ് ബി.ടെക് വിദ്യാർത്ഥിയായ റഹന കെ ജെ എന്നിവരാണ് സംഘത്തിൽ ഉൾപ്പെട്ടത്. കുസാറ്റിലെ റിസർച്ച് സയന്റിസ്റ്റായ ഇർഫാൻ എൻ ആണ് സംഘത്തെ നയിച്ചത്.
ബെസ്റ്റ് ഓറൽ/പോസ്റ്റർ അവാർഡ്സിൽ കുസാറ്റിലെ സെന്റർ ഓഫ് എക്സല്ലൻസ് ഇൻ ന്യൂറോഡീജനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്ത് (CENABH) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ബെസ്റ്റ് സയൻസ് എക്സിബിഷൻ സ്റ്റാൾ അവാർഡ്‌സിൽ സയന്റിസ്റ്റ് വിഭാഗത്തിൽ കുസാറ്റ് പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്‌നോളജി വകുപ്പ് അഡ്‌ജങ്റ്റ് ഫാക്കൽറ്റിയായ ഡോ. തോമസ് കുരിയൻ, വിദ്യാർത്ഥി വിഭാഗത്തിൽ കുസാറ്റ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോമെറ്റീരിയൽസ് ആൻഡ് ഡിവൈസെസിലെ റിസർച്ച് സ്കോളർ ലക്ഷ്മി ശ്രീനിവാസൻ, സെന്റർ ഫോർ ന്യൂറോസയൻസ് റിസർച്ച് അസ്സോസിയേറ്റ് ഡോ. അനീസ പി എ യും അവാർഡുകൾ കരസ്ഥമാക്കി.
Photo Courtesy - Google








