06:04am 13 November 2026
NEWS
38-ാമത് കേരള സയൻസ് കോൺഗ്രസ് ജേതാക്കളെ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ആദരിച്ചു.
06/02/2026  04:33 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
38-ാമത് കേരള സയൻസ് കോൺഗ്രസ് ജേതാക്കളെ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ആദരിച്ചു

 

കൊച്ചി: 38-ാമത് കേരള സയൻസ് കോൺഗ്രസിൽ പുരസ്‌ക്കാരങ്ങൾ നേടിയ അധ്യാപകരെയും, ഗവേഷകരെയും, വിദ്യാർത്ഥികളെയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ആദരിച്ചു. പുരസ്‌കാര ജേതാക്കളുടെ നേട്ടങ്ങളെ അംഗീകരിച്ച് പ്രശംസ പത്രങ്ങൾ വിതരണം ചെയ്തു.

കേരള സ്റ്റേറ്റ് യങ് സയന്റിസ്റ്റ് അവാർഡ് ക്യാറ്റഗറിയിൽ ഗണിത ശാസ്ത്ര വകുപ്പ് ഫാക്കൽറ്റി ഡോ. ശങ്കർ പി, ബെസ്റ്റ് പോസ്റ്റർ അവാർഡ് ക്യാറ്റഗറിയിൽ പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്‌നോളജി വകുപ്പ് സയന്റിസ്റ്റായ ഡോ. തോമസ് കുരിയൻ, അപ്ലൈഡ് കെമിസ്ട്രി വകുപ്പ് വിദ്യാർത്ഥി അതുല്യ കെ ആർ, ഗണിത ശാസ്ത്ര വകുപ്പ് വിദ്യാർത്ഥി സുഗിലേഷ് എച്ച്, സ്കൂൾ ഓഫ് ഫോട്ടോണിക്സ് വിദ്യാർത്ഥി റുക്‌സാന എസ്, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോമെറ്റീരിയൽസ് ആൻഡ് ഡിവൈസസ് വിദ്യാർത്ഥി ലക്ഷ്‌മി ശ്രീനിവാസൻ എന്നിവർക്കാണ് അവാർഡ് ലഭിച്ചത്.

ബെസ്റ്റ് പേപ്പർ അവാർഡ്‌സ് - ഓറൽ ക്യാറ്റഗറിയിൽ ഫിസിക്സ് വകുപ്പ് വിദ്യാർത്ഥി റമീജ ടി അബ്ദുൽ റഷീദ്, സെന്റർ ഫോർ ന്യൂറോ സയൻസ് സയന്റിസ്റ്റായ ഡോ. അനീസ പി എ, ഗണിത ശാസ്ത്ര വകുപ്പ് വിദ്യാർത്ഥി ധന്യ റോയ് എന്നിവർക്കാണ് അവാർഡ് ലഭിച്ചത്.

ബെസ്റ്റ് സയൻസ് ആൻഡ് ടെക്‌നോളജി സൊല്യൂഷൻ - scisol അവാർഡ് ഒന്നാം സ്ഥാനം മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം മെൻറ്റർ ഇർഫാൻ എൻ, പോളിംർ സയൻസ് ആൻഡ് റബ്ബർ ടെക്‌നോളജി വകുപ്പ് വിദ്യാർത്ഥികളായ നീതു ടി, ജ്യോതിക ടി, ജസിനി കെ, സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർത്ഥി റഹനാ കെ ജെ എന്നിവർക്കാണ് അവാർഡ് ലഭിച്ചത്.

ബെസ്റ്റ് സയൻസ് എക്സിബിഷൻ സ്റ്റാൾ അവാർഡ് ക്യാറ്റഗറിയിൽ കുസാറ്റിലെ സെന്റർ ഓഫ് എക്സല്ലൻസ് ഇൻ ന്യൂറോഡീജനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്ത് (CENABH) ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ചടങ്ങിൽ കുസാറ്റ് സിണ്ടിക്കേറ്റ് അംഗങ്ങളായ ഡോ. ശശി ഗോപാലൻ, സന്തോഷ് കുമാർ ജി, രജിസ്ട്രാർ ഡോ. അരുൺ എ യു, കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് ഡോ. മനോജ് എൻ, IQAC ഡയറക്ടർ ഡോ. സാം തോമസ് എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img