NEWS
കുസാറ്റ് അധ്യാപകർ ഹാങ്ഷൗവിൽ നടക്കുന്ന അന്താരാഷ്ട്ര ശിൽപശാലയിൽ പങ്കെടുക്കും.
15/10/2025 03:50 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: ചൈനയിലെ ഹാങ്ഷൗവിൽ നടക്കുന്ന ഗ്ലോബൽ സബ്-സീ-ഫ്ളോർ എക്കോസിസ്റ്റം ആൻഡ് സസ്റ്റെയിനബിലിറ്റി (GSES) അന്താരാഷ്ട്ര ശിൽപശാലയിലേയ്ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അധ്യാപകർക്ക് ക്ഷണം ലഭിച്ചു. കുസാറ്റ് മറൈൻ ബയോളജി വിഭാഗം എമിരറ്റസ് പ്രൊഫസർ ഡോ. മുഹമ്മദ് ഹാത്ത, ഡി.എസ്.ടി. ഇൻസ്പയർ ഫാക്കൽറ്റി ഡോ.വിഷ്ണു കെ. വേണുഗോപാൽ, എൻ.സി.പി.ഓ.ആർ., ഗോവയിലെ പ്രോജെക്ട് സയന്റിസ്റ്റ് ജാബിർ താജുദീൻ എന്നിവർ ശിൽപശാലയിൽ പങ്കെടുക്കും.
ഇന്റർനാഷണൽ സെന്റർ ഫോർ ഡീപ്പ് ലൈഫ് ഇൻവെസ്റ്റിഗേഷനുവേണ്ടി (IC-DLI) ഷാങ്ഹായ് ജിയാവോ തോങ് സർവകലാശാലയുടെ (SJTU) നേതൃത്വത്തിൽ നടക്കുന്ന ഈ ശിൽപശാലയിൽ, ആഴക്കടൽ പരിസ്ഥിതികൾ, സമുദ്രസുസ്ഥിരത, അതുമായി ബന്ധപ്പെട്ട ഗവേഷണ സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് വിശദമായി ചർച്ച ചെയ്യപ്പെടും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








