
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ അസോസിയേറ്റ് പ്രൊഫസറും ഇന്റർനാഷണൽ റിലേഷൻസിന്റെ ഡയറക്ടറുമായ ഡോ. ഹരീഷ് എൻ. രാമനാഥൻ യൂറോപ്യൻ യൂണിയൻ ധനസഹായത്തോടെ നടത്തുന്ന എറാസ്മസ്+ ടീച്ചിംഗ് മൊബിലിറ്റി പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഫെലോഷിപ്പിന്റെ ഭാഗമായി അദ്ദേഹം 2026 സെപ്റ്റംബർ 15 മുതൽ 26 വരെ ക്രൊയേഷ്യയിലെ ജോസിപ്പ് ജുറായ് സ്റ്റ്രോസ്മയർ യൂണിവേഴ്സിറ്റി ഓഫ് ഒസിയേക്കിൽ സന്ദർശനം നടത്തും. സന്ദർശനത്തിനിടെ അധ്യാപന പ്രവർത്തനങ്ങളിലും അക്കാദമിക ഇടപെടലുകളിലും പങ്കെടുക്കുകയും അന്താരാഷ്ട്ര അക്കാദമിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. കൂടാതെ, സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട സമകാലീന വിഷയങ്ങൾ ചർച്ച ചെയ്യുന്ന “വാലിസ് ഔറിയ” എന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ അദ്ദേഹം പ്ലീനറി പ്രഭാഷണം നടത്തും.
ലോകമെമ്പാടുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കിടയിൽ അന്താരാഷ്ട്ര അക്കാദമിക് സഹകരണവും അറിവ് കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനാണ് യൂറോപ്യൻ യൂണിയന്റെ എറാസ്മസ്+ മൊബിലിറ്റി പ്രോഗ്രാം ലക്ഷ്യമിടുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ഡോ. ഹരീഷ് എൻ രാമനാഥൻ ഫോൺ: 9447476660








