04:28am 12 November 2026
NEWS
കുസാറ്റ് സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാം 2026
21/05/2026  06:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാം 2026

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കമ്പ്യൂട്ടർ സയൻസ് വകുപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് വിഷയത്തിൽ നാല് ആഴ്ച ദൈർഘ്യമുള്ള സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ബി.ടെക്, ബി.സി.എ, അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി, എം.സി.എ വിദ്യാർത്ഥികൾക്കായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2026 ജൂൺ 1 മുതൽ ജൂൺ 26 വരെയാണ് ഇന്റേൺഷിപ്പ് നടക്കുക.

എഐ, മെഷീൻ ലേണിംഗ് മേഖലകളിലെ നവീന സാങ്കേതികവിദ്യകളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിചയവും വിദഗ്ധരുടെ മേൽനോട്ടത്തിലുള്ള പ്രോജക്ട് അധിഷ്ഠിത പഠനാവസരവും ഈ പരിപാടിയിലൂടെ ലഭ്യമാക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.പരിപാടിയുടെ ഫീസ് 6000 രൂപയാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 മെയ് 29 ആണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img