05:56pm 12 November 2026
NEWS
JST–LOTUS ഗവേഷണ പദ്ധതിയിലേക്ക് കുസാറ്റ് വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു
20/01/2026  05:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
JST–LOTUS ഗവേഷണ പദ്ധതിയിലേക്ക് കുസാറ്റ് വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു
HIGHLIGHTS

1. Nabeel Nazeer

2. E B Benson

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കമ്പ്യൂട്ടർ സയൻസ് വകുപ്പിലെ വിദ്യാർത്ഥികൾക്ക് ജപ്പാൻ–ഇന്ത്യ ഗവേഷണ സഹകരണം ശക്തിപ്പെടുത്തുന്ന പ്രശസ്തമായ JST–LOTUS ഗവേഷണ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ്) വകുപ്പിലെ പഞ്ചവത്സര എം.എസ്.സി നാലാംവർഷ വിദ്യാർത്ഥിയായ നബീൽ നസീർ, ജപ്പാനിലെ യൂണിവേഴ്സിറ്റി ഓഫ് സുകുബയിൽ എക്സ്ചേഞ്ച് ഗവേഷക വിദ്യാർത്ഥിയായി ഗവേഷണം നടത്തും. കുസാറ്റിലെ കമ്പ്യൂട്ടർ സയൻസ് വകുപ്പിലെ പ്രൊഫസർ ഡോ. ജി. സന്തോഷ് കുമാർയും, യൂണിവേഴ്സിറ്റി ഓഫ് സുകുബയിലെ ഡോ. കെൻജി സുസുക്കിയും ചേർന്നാണ് ഗവേഷണത്തിന് മാർഗനിർദ്ദേശം നൽകുന്നത്.

കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ്) വകുപ്പിലെ പഞ്ചവത്സര എം.എസ്.സി നാലാംവർഷ വിദ്യാർത്ഥിയായ ഇ. ബി. ബെൻസൺ, ജപ്പാനിലെ RIKEN സ്ഥാപനത്തിൽ എക്സ്ചേഞ്ച് ഗവേഷക വിദ്യാർത്ഥിയായി ഗവേഷണം നടത്തും. കുസാറ്റിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജെരീഷ് എ. എസ്.ഉം, RIKENനിലെ ഡോ. നയോകി കുബോയും ചേർന്ന് ഗവേഷണത്തിന് മാർഗനിർദ്ദേശം നൽകും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img