11:33pm 12 November 2026
NEWS
നാഷണൽ റിസർച്ച് കോൺഫറൻസ് ആൻഡ് കേരള ഹയർ എഡ്യൂകേഷൻ എക്സ്പോയിൽ കുസാറ്റ് സ്റ്റാളിന് ഒന്നാം സ്ഥാനം
11/02/2026  05:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നാഷണൽ റിസർച്ച് കോൺഫറൻസ് ആൻഡ് കേരള ഹയർ എഡ്യൂകേഷൻ എക്സ്പോയിൽ കുസാറ്റ് സ്റ്റാളിന് ഒന്നാം സ്ഥാനം
HIGHLIGHTS

കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി കുസാറ്റിന്റെ സ്റ്റാളിൽ സർവകലാശാല പ്രതിനിധികൾ ഒപ്പം

കൊച്ചി: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും (KSHEC) ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച നാഷണൽ റിസർച്ച് കോൺഫറൻസ് ആൻഡ് കേരള ഹയർ എഡ്യൂകേഷൻ എക്സ്പോയിൽ സർവകലാശാല വിഭാഗത്തിൽ മികച്ച സ്റ്റാളിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്).

കേരള ഹയർ എഡ്യൂകേഷൻ എക്സ്പോയുടെ ഭാഗമായി പങ്കെടുക്കുന്ന സ്ഥാപനങ്ങൾ അവരുടെ ഗവേഷണ പ്രസിദ്ധീകരണങ്ങൾ, പേറ്റന്റുകൾ, ഗവേഷണ ഉൽപ്പന്നങ്ങളും സൗകര്യങ്ങളും, അന്തർദേശീയ സഹകരണങ്ങൾ, പി.എച്ച്.ഡി. ബിരുദങ്ങൾ, ഗവേഷണവും വികസനവുമായി ബന്ധപ്പെട്ട പ്രധാന സംഭാവനകളുമാണ് സ്റ്റാളിൽ പ്രദർശിപ്പിച്ചത്.

സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഇർഷാദ് എം ആർ, മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. മുഹമ്മദ് നൂഹ് നസീർ, കെമിക്കൽ ഓഷ്യനോഗ്രഫി വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഷാജു എസ് എസ്, മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പ് മേധാവിയും പ്രൊഫസറുമായ ഡോ. സജീവൻ ടി പി, സർവകലാശാല ലൈബ്രറി അസിസ്റ്റന്റ് രാജൻ എസ് എന്നിവരാണ് കുസാറ്റിനെ പ്രതിനിധീകരിച്ച് ഈ പ്രദർശനത്തിൽ പങ്കെടുത്തത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img